Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഏറ്റുവാങ്ങാന്‍...

ഏറ്റുവാങ്ങാന്‍ ആരുമില്ലാതെ ഭീകരരുടെ മൃതദേഹങ്ങള്‍

text_fields
bookmark_border
ഏറ്റുവാങ്ങാന്‍ ആരുമില്ലാതെ ഭീകരരുടെ മൃതദേഹങ്ങള്‍
cancel

ധാക്ക: കഫെയില്‍ ഇരച്ചുകയറി അവിടെയുണ്ടായിരുന്നവരെ ബന്ദികളാക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്ത ആറ് ഭീകരരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും ബംഗ്ളാദേശ് സൈനിക ആശുപത്രി മോര്‍ച്ചറിയില്‍. ജൂലൈ ഒന്നിന് നടന്ന ഭീകരാക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ആറുപേരില്‍ അഞ്ചു പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടും മൃതദേഹം ഏറ്റുവാങ്ങാന്‍ ആരും എത്തിയിട്ടില്ളെന്ന് പൊലീസ് അറിയിച്ചു. യുവാക്കളായ നിബ്റാസ് ഇസ്ലാം, രോഹന്‍ ഇംത്യാസ്, മീര്‍ സബേഹ് മുബഷീര്‍, ടൈറുല്‍ ഇസ്ലാം പയേല്‍, സെയ്ഫുല്‍ ഇസ്ലാം എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെ സുരക്ഷാസേനയുടെ വെടിയേറ്റാണ് ഇവര്‍ കൊല്ലപ്പെട്ടത്.

 

Show Full Article
TAGS:dhaka attack 
Next Story