Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

അപകീര്‍ത്തിപ്പെടുത്തരുതെന്ന് ഇന്ത്യയോട് ചൈന

text_fields
bookmark_border
ബെയ്ജിങ്: ചൈനയെ അപകീര്‍ത്തിപ്പെടുത്താനും തെറ്റിദ്ധാരണ പരത്താനും ഇന്ത്യ ശ്രമിക്കരുതെന്ന് ചൈനീസ് ഉടമസ്ഥതയിലുള്ള ‘ഗ്ളോബല്‍ ടൈംസ്’ പത്രം. അന്താരാഷ്ട്ര വിശ്വാസം നേടിയെടുക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നും പത്രത്തിലെ ലേഖനത്തില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ വിരല്‍ ചൂണ്ടുന്നതാണ് ലേഖനം. കഴിഞ്ഞമാസം സോളില്‍ ചേര്‍ന്ന ആണവ ദാതാക്കളുടെ ഗ്രൂപ് (എന്‍.എസ്.ജി) യോഗത്തിന്‍െറ ഫലം അംഗീകരിക്കാന്‍ ഇന്ത്യയിലെ പൊതുജനങ്ങള്‍ക്ക് കഴിയുന്നില്ളെന്ന് ലേഖനത്തില്‍ പറയുന്നു. ഇന്ത്യാ വിരുദ്ധവും പാകിസ്താന്‍ അനുകൂലവുമായ നിലപാടാണ് ചൈനക്കെന്നാണ് മിക്ക ഇന്ത്യന്‍ മാധ്യമങ്ങളും കുറ്റപ്പെടുത്തിയതെന്നും വിശദീകരിക്കുന്നു.
കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനത്തിലും ഇന്ത്യയെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. എങ്ങനെ പെരുമാറണമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ പഠിക്കണമെന്നായിരുന്നു അന്ന്
പറഞ്ഞത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:china
Next Story