Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയില്‍ കനത്ത മഴ: 50...

ചൈനയില്‍ കനത്ത മഴ: 50 മരണം

text_fields
bookmark_border
ചൈനയില്‍ കനത്ത മഴ: 50 മരണം
cancel

ബെയ്ജിങ്: തെക്കന്‍ ചൈനയില്‍ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 50 ആയി. 12 പേരെ കാണാതായി. ഹുബീ പ്രവിശ്യയില്‍ 27 പേരും ഗെയ്ഷൂ പ്രവിശ്യയില്‍ 23 പേരുമാണ് മരിച്ചത്. നാലുലക്ഷത്തോളം ആളുകളെ ഇവിടെനിന്ന് മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. എല്ലാ വര്‍ഷവും മഴ ചൈനയില്‍ നാശം വിതക്കാറുണ്ട്. വെള്ളപ്പൊക്കം തടയാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Show Full Article
TAGS:china flood 
Next Story