Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്ഗാനില്‍ ഐ.എസ്...

അഫ്ഗാനില്‍ ഐ.എസ് നേതാവ് കൊല്ലപ്പെട്ടു

text_fields
bookmark_border
അഫ്ഗാനില്‍ ഐ.എസ് നേതാവ് കൊല്ലപ്പെട്ടു
cancel

കാബൂള്‍: അഫ്ഗാനിസ്താനിലെയും പാകിസ്താനിലെയും പ്രവിശ്യകള്‍ ചേര്‍ത്ത് ഐ.എസ് രൂപം നല്‍കിയ ഖുറാസാന്‍ പ്രവിശ്യയുടെ തലവനായിരുന്ന ഹാഫിസ് സഈദ് ഖാനെ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതായി യു.എസ് അറിയിച്ചു.

അഫ്ഗാനിസ്താനിലെ നംഗാര്‍ഹാര്‍ പ്രവിശ്യയിലെ കോട്ട് ജില്ലയില്‍ ജൂലൈ 26ന് നടത്തിയ ആക്രമണത്തിലാണ് ഭീകരനേതാവ് കൊല്ലപ്പെട്ടതെന്ന് പെന്‍റഗണ്‍ അറിയിച്ചു. ഹാഫിസിന്‍െറ കീഴിലുണ്ടായിരുന്ന മുതിര്‍ന്ന കമാന്‍ഡര്‍മാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
2015ലാണ് ഖുറാസാന്‍ രൂപവത്കരിച്ചതായി ഐ.എസ് പ്രഖ്യാപിച്ചത്. ഹാഫിസ് സഈദ് കൊല്ലപ്പെട്ടതായി നേരത്തേയും വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് സ്ഥിരീകരണമുണ്ടാവുന്നത്.

Show Full Article
TAGS:isis 
Next Story