Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈന-പാകിസ്താന്‍...

ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി: ഗില്‍ഗിത്തില്‍ പാക് വിരുദ്ധ പ്രതിഷേധം

text_fields
bookmark_border
ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി: ഗില്‍ഗിത്തില്‍ പാക് വിരുദ്ധ പ്രതിഷേധം
cancel

ഗില്‍ഗിത്: പാക് അധീന കശ്മീരില്‍ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിക്കെതിരെ ശക്തമായ പ്രതിഷേധം. സാമ്പത്തിക ഇടനാഴി ചൈനയെയും പാക് പഞ്ചാബിലെ വ്യാപാരികളെയും മാത്രം സഹായിക്കുന്നതാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. പ്രതിഷേധം അടിച്ചമര്‍ത്തുന്നതിന്‍െറ ഭാഗമായി ഗില്‍ഗിത്തില്‍ 500 യുവാക്കളെ പാകിസ്താന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പാകിസ്താന്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നതായും പ്രതിഷേധക്കാര്‍ ആരോപിച്ചു.
എന്നാല്‍, ഗില്‍ഗിത്തിലെ ജനങ്ങള്‍ സാമ്പത്തിക ഇടനാഴിക്കെതിരെ പ്രതിഷേധിച്ചിട്ടില്ളെന്നും പാകിസ്താന്‍ സൈന്യം ഗില്‍ഗിത്തില്‍നിന്ന് പിന്‍വാങ്ങണമെന്നും രാഷ്ട്രീയ അവകാശങ്ങളാണ് പ്രക്ഷോഭകരുടെ ആവശ്യമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഗില്‍ഗിത്-ബല്‍തിസ്താന്‍ മേഖലയില്‍ അസ്തോര്‍, ദിയാമര്‍, ഹുന്‍സ എന്നിവിടങ്ങളിലും പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:china- pak economic corridorgilgit
Next Story