Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനെതന്യാഹുവിന്‍െറ...

നെതന്യാഹുവിന്‍െറ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഫലസ്തീന്‍ നേതാക്കള്‍

text_fields
bookmark_border
നെതന്യാഹുവിന്‍െറ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഫലസ്തീന്‍ നേതാക്കള്‍
cancel

ഗസ: ഹമാസിനെതിരെയുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍െറ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഫലസ്തീന്‍ നേതാക്കള്‍. ഹമാസ് ഉള്‍പ്പെടെയുളള പ്രമുഖ പാര്‍ട്ടികളും മറ്റു നേതാക്കളും യു.എന്നിന്‍്റേതടക്കം ചാരിറ്റി ഫണ്ടുകള്‍ മോഷ്ടിക്കുകയും അനാവശ്യമായി ഫണ്ടുകള്‍ ക​ണ്ടെത്തുകയും ചെയ്യുന്നുവെന്ന് നെതന്യാഹു ആരോപിച്ചിരുന്നു. ഈ ഫണ്ടുകള്‍ ജൂതന്‍മാര്‍ക്കെതിരെയുള്ള യുദ്ധത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. ഫലസ്തീനികള്‍ക്ക് അവരുടെ നേതാക്കളെക്കാള്‍ സംരക്ഷണവും ശ്രദ്ധയും നല്‍കുന്നത് താനാണെന്നും നെതന്യാഹു നേരത്തെ അവകാശപ്പെട്ടിരുന്നു.

ഇതിനെതിരെയാണ് ഹമാസ് ഉള്‍പ്പെടെയുളള നേതാക്കള്‍ രംഗത്തത്തെിയത്. ഫലസ്തീനിലേ​െകത്തെുന്ന ചാരിറ്റി ഫണ്ടുകള്‍ തെറ്റായ രീതിയില്‍ വിനിയോഗിക്കപ്പെടുന്നുവെന്ന ധ്വനിയുണ്ടാക്കാനാണ്  നെതന്യാഹു ശ്രമിക്കുന്നത്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. ഫലസ്തീനികള്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ ഇല്ലാതാക്കുകയാണ് നെതന്യാഹുവിന്‍്റെ ഉദ്ദേശമെന്നും ഫലസ്തീനിലെ സന്നദ്ധസംഘടനകള്‍ വ്യക്തമാക്കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gazabenchamin nethanyahu
Next Story