Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരണ്ടുവര്‍ഷത്തിനിടെ...

രണ്ടുവര്‍ഷത്തിനിടെ 45,000 ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടെന്ന് യു.എസ്

text_fields
bookmark_border
രണ്ടുവര്‍ഷത്തിനിടെ 45,000 ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടെന്ന് യു.എസ്
cancel


വാഷിങ്ടണ്‍: രണ്ടുവര്‍ഷത്തിനിടെ യു.എസ് നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ ആക്രമണത്തില്‍ 45,000 ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടതായി യു.എസ് സൈനിക വക്താവ് അറിയിച്ചു.  ഐ.എസ് ഭീകരരുടെ എണ്ണം 30,000ത്തില്‍ താഴെയായി ചുരുങ്ങിയിട്ടുണ്ട്. ഭീകരസംഘടനയുടെ പ്രവര്‍ത്തനക്ഷമതക്ക് കാര്യമായ പരിക്കേല്‍പിക്കാന്‍ സഖ്യസേനയുടെ ആക്രമണങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തത്ഫലമായി ഇറാഖിലും സിറിയയിലുമായി അവര്‍ കൈവശംവെച്ചിരുന്ന 25,000 ചതുരശ്ര കി.മീ. വരുന്ന മേഖല തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് യു.എസ് കണക്കുകൂട്ടല്‍. ഇറാഖില്‍ അവരുടെ നിയന്ത്രണത്തിലുണ്ടായിരുന്നതിന്‍െറ പകുതിയിലേറെ ഭാഗം തിരിച്ചുപിടിക്കാനായി. സിറിയയില്‍ 20 ശതമാനവും.

 

Show Full Article
TAGS:isis 
Next Story