Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഈദ് ദിനത്തില്‍ അക്രമം...

ഈദ് ദിനത്തില്‍ അക്രമം നടത്തിയയാളെ പൊലീസ് വെടിവെച്ചുകൊന്നു

text_fields
bookmark_border
ഈദ് ദിനത്തില്‍ അക്രമം നടത്തിയയാളെ പൊലീസ് വെടിവെച്ചുകൊന്നു
cancel

ധാക്ക: ബംഗ്ളാദേശില്‍ കഴിഞ്ഞ ഈദ് ദിനത്തില്‍ അക്രമം നടത്തിയ തീവ്രവാദിയെന്ന് സംശയിക്കുന്നയാളെ പൊലീസ് വധിച്ചു. ഇയാളുമായി പോകുകയായിരുന്ന പൊലീസ് വാഹനം കൂട്ടാളികള്‍ ആക്രമിക്കുകയായിരുന്നെന്നും ഇതിനിടയില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് കൊല്ലപ്പെട്ടതെന്നുമാണ് പൊലീസ് പറയുന്നത്. സൈഫുല്‍ ഇസ്ലാം എന്ന 22കാരനാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയാണ് കൂട്ടാളികളെന്ന് കരുതുന്ന സംഘം വാഹനം ആക്രമിച്ചത്. പൊലീസ് ഉടന്‍ തിരിച്ചടിച്ചതിനാലാണ് ഇയാള്‍ക്ക് രക്ഷപ്പെടാന്‍ കഴിയാതെ വന്നതെന്നും അധികൃതര്‍ പറയുന്നു. സംഭവത്തില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് രണ്ടു മോട്ടോര്‍ സൈക്കിളുകളും ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhaka attackead day
Next Story