തൂക്കിക്കൊലയെ ചൊല്ലി പാകിസ്താന്‍ പ്രതിക്കൂട്ടില്‍
text_fieldsഇസ്ലാമാബാദ്: വിവാദം നിലനില്‍ക്കെ പാകിസ്താനില്‍ കൊലക്കുറ്റത്തിന് അറസ്റ്റിലായ അന്‍സാര്‍ ഇഖ്ബാലിനെ തൂക്കിക്കൊന്നു. സംഭവം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ളെന്ന വാദം ശക്തമായതോടെ രാജ്യത്തെ നിയമവ്യവസ്ഥ വീണ്ടും പ്രതിക്കൂട്ടിലായിരിക്കുകയാണ്. പഞ്ചാബിന്‍െറ കിഴക്കന്‍ പ്രവിശ്യയില്‍ സര്‍ഗോധ പട്ടണത്തിലെ ജില്ലാ ജയിലില്‍ വെച്ചായിരുന്നു കൊല. ഇയാളുടെ മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 1994ലാണ് കൊലക്കുറ്റത്തിന് ഇഖ്ബാല്‍ അറസ്റ്റിലാകുന്നത്. വിചാരണക്കിടെ ഇഖ്ബാലിന് 20നുമുകളില്‍ പ്രായമുണ്ടെന്നായിരുന്നു പൊലീസ് രേഖപ്പെടുത്തിയിരുന്നത്.
എന്നാല്‍, ബ്രിട്ടന്‍ ആസ്ഥാനമായ വധശിക്ഷക്കെതിരെയുള്ള മനുഷ്യാവകാശ സംഘടന വിചാരണസമയത്ത് ഇഖ്ബാലിന്‍െറ പ്രായം 15 ആയിരുന്നുവെന്ന രേഖകളുമായി രംഗത്തു വരുകയായിരുന്നു. ഇതു കാണിച്ച് വധശിക്ഷാ നടപടി നിര്‍ത്തിവെക്കണമെന്ന് ഇവര്‍ കഴിഞ്ഞദിവസം പ്രസിഡന്‍റ് മമ്നൂന്‍ ഹുസൈനോട് ആവശ്യപ്പെട്ടിരുന്നു. കുറ്റംചെയ്യുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാതിരുന്ന ആളുകളെ പാകിസ്താന്‍ തൂക്കിലേറ്റുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം 14ാം വയസ്സില്‍ കൊലക്കുറ്റത്തിന് പിടിയിലായ ഷഫ്ഖാത്ത് ഹുസൈനെ പ്രതിഷേധങ്ങള്‍ വകവെക്കാതെ തൂക്കിലേറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
