കാര്‍ബണ്‍ ചൈന ബഹിര്‍ഗമനം നിയന്ത്രിക്കുന്നു
text_fieldsബെയ്ജിങ്: യൂറോപ്പിന്‍െറ ചുവടുപിടിച്ച് രാജ്യത്ത് കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്‍െറ തോത് കുറക്കുന്നതിന് പുതിയ പദ്ധതിയുമായി ചൈന. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഏഴ് നഗരങ്ങളിലാണ് ഊന്നല്‍നല്‍കുന്നതെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് അറിയിച്ചു.
2020 ഓടെ കാര്‍ബണ്‍ വാതകത്തിന്‍െറ അളവ് 45 ശതമാനമായി കുറക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
ഇരുമ്പുരുക്ക്-സ്റ്റീല്‍ വ്യവസായശാലകള്‍, കെമിക്കല്‍ സ്ഥാപനങ്ങള്‍, പേപ്പര്‍, സിമന്‍റ് നിര്‍മാണശാലകള്‍ എന്നിവയെ പദ്ധതി എങ്ങനെയാണ് ബാധിക്കുകയെന്ന് അറിയില്ല. ചൈനയിലെ അന്തരീക്ഷ മലിനീകരണം വര്‍ധിപ്പിക്കുന്നതിന് ഈ കമ്പനികള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.
വാഷിങ്ടൗണ്‍ സന്ദര്‍ശനത്തിന്‍െറ ഭാഗമായി വൈറ്റ്ഹൗസില്‍ കഴിഞ്ഞദിവസം യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയും ഷിജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയെ തുടര്‍ന്നാണ് പ്രഖ്യാപനം. ഇറാന്‍െറ ആണവപദ്ധതിയെക്കുറിച്ചും ചര്‍ച്ചചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
