ആണവോര്‍ജ സമിതി അധ്യക്ഷന്‍ ഇറാനില്‍
text_fieldsതെഹ്റാന്: ഇറാന് ആണവ കരാറുമായി ബന്ധപ്പെട്ട ആശങ്കകള്‍ ദൂരീകരിക്കാന്‍ അന്താരാഷ്ട്ര ആണവോര്‍ജ സമിതി അധ്യക്ഷന്‍ യുകിയ അമാനോ തെഹ്റാനിലത്തെി. 2003 വരെ ഇറാന് ആണവായുധ നിര്‍മാണത്തിന് ശ്രമം നടത്തിയിരുന്നുവെന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണമാണ് സന്ദര്‍ശനത്തിന്‍െറ പ്രധാന ലക്ഷ്യം. സൈനിക താവളമായ പര്‍ച്ചിനില്‍ ആണവ പരീക്ഷണങ്ങള്‍ തുടര്‍ന്നിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടത്തെിയിരുന്നുവെന്നാണ് വന്‍ശക്തി രാജ്യങ്ങള്‍ പറയുന്നത്. എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമാണെന്നും ശത്രുക്കള്‍ മെനഞ്ഞുണ്ടാക്കിയതു മാത്രമാണെന്നുമാണ് ഇറാന്‍െറ പ്രതികരണം.
ഇക്കാര്യത്തില്‍ ഡിസംബര്‍ 15നകം അന്വേഷണ റിപ്പോര്‍ട്ട് അന്താരാഷ്ട്ര ആണവോര്‍ജ സമിതി നല്‍കണം. പരിശോധനക്കായി പര്‍ച്ചിന്‍ നിലയം സന്ദര്‍ശിച്ച യുകിയ അമാനോ പിന്നീട് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി, വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ്, ആണവ ഏജന്‍സി മേധാവി അലി അക്ബര്‍ സാലിഹി എന്നിവരുമായി സംഭാഷണം നടത്തി. ആണവ കരാറിനെക്കുറിച്ച പരിശോധനകള്‍ക്കായി ഇറാന് പാര്‍ലമെന്റ് തെരഞ്ഞെടുത്ത 12 അംഗ സമിതിയെയും അമാനോ കണ്ടു.
ആണവ വിഷയത്തില്‍ ഇറാന്‍െറ നിലപാട് സുതാര്യമാണെന്നും ആണവനിലയങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ അന്താരാഷ്ട്ര സമിതി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും ഇറാന് പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
