ഉ.കൊറിയ ആണവായുധ നിര്‍മാണശാലകള്‍ വീണ്ടും തുറന്നെന്ന്
text_fieldsസോള്‍: ഉത്തര കൊറിയ രാജ്യത്തെ മുഴുവന്‍ ആണവായുധ നിര്‍മാണശാലകളും നവീകരിച്ച് പുന$പ്രവര്‍ത്തനമാരംഭിച്ചതായി ദക്ഷിണ കൊറിയ. ചൊവ്വാഴ്ചയാണ് ഒൗദ്യോഗിക മാധ്യമങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
അമേരിക്കയടക്കമുള്ള രാജ്യങ്ങളോടുള്ള ഭീഷണിയായി വിലയിരുത്തപ്പെടുന്ന പ്രഖ്യാപനം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രധാന ആണവായുധ കേന്ദ്രമായ ന്യൂഗ്ബ്യോണില് യുറേനിയമടക്കമുള്ള സജ്ജീകരണങ്ങള്‍ പുതുക്കുകയും സാധാരണഗതിയില്‍ പ്രവര്‍ത്തനമാരംഭിച്ചതായും പ്രസ്താവനയില്‍ പറയുന്നു. ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാര്‍ഷികാചരണത്തിന്‍െറ ഭാഗമായാണ് പുതിയ പ്രഖ്യാപനം.
എന്നാല്‍, സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് ഉത്തര കൊറിയ വിശദീകരണം. കഴിഞ്ഞ ദിവസം ദീര്‍ഘദൂര മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശക്തികൈവരിച്ചതായി ഉത്തര കൊറിയ പ്രഖ്യാപനം നടത്തിയിരുന്നു. അമേരിക്കയിലെ സുപ്രധാന സ്ഥലങ്ങളെ ആക്രമിക്കാന്‍ ഇത്തരം മിസൈലുകള്‍ക്ക് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. നിരോധിക്കപ്പെട്ട തരം മിസൈലുകളാണിത്.
പതിറ്റാണ്ടുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കെടുവില്‍ 2012ലാണ് ദീര്‍ഘദൂര മിസൈലുകള്‍ വിജയകരമായി വിക്ഷേപിക്കാന്‍ ഉത്തര കൊറിയ സാധ്യമായത്. അതേസമയം, ഐക്യരാഷ്ട്രസഭാ പ്രമേയത്തിന്െ കടുത്ത ലംഘനമാണ് ഉത്തര കൊറിയയുടെ നീക്കമെന്ന് ദക്ഷിണകൊറിയന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ഉത്തര കൊറിയയുടെ പുതിയ നീക്കം ജപ്പാനും ദക്ഷിണ കൊറിയയും അടക്കമുള്ള അമേരിക്കന്‍ അനുകൂല ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വന്‍ ഭീഷണിയായാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.