കാലാവസ്ഥാ മാറ്റത്തിനെതിരായ പ്രവര്‍ത്തനം: ശൈഖ് ഹസീനക്ക് യു.എന്‍ അവാര്‍ഡ്
text_fieldsയു.എന്‍: കാലാവസ്ഥാ മാറ്റത്തെ ഫലപ്രദമായി നേരിടാന്‍ നേതൃത്വംനല്‍കിയതിന് ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് ഐക്യരാഷ്ട്രസഭയുടെ ചാമ്പ്യന്‍ ഓഫ് എര്‍ത്ത് അവാര്‍ഡ്. പ്രകൃതിദുരന്തങ്ങള്‍ പതിവായ ബംഗ്ളാദേശ് കാലാവസ്ഥാ മാറ്റത്തെ നേരിടാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ബോധവത്കരണങ്ങളും പരിഗണിച്ചാണ് അവാര്‍ഡ്. കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാനായി ട്രസ്റ്റ് ഫണ്ട് തയാറാക്കിയ പ്രഥമ രാഷ്ട്രമാണ് ബംഗ്ളാദേശ്. ദേശീയതലത്തില്‍ കാലാവസ്ഥാ പ്രശ്നം പ്രധാനവിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്നതോടൊപ്പം അന്താരാഷ്ട്രതലത്തിലും പ്രതികരണം സൃഷ്ടിക്കാന്‍ ഹസീന ശ്രമിച്ചെന്ന് യു.എന്‍ എന്‍വയണ്‍മെന്റ് പ്രോഗ്രാം (യു.എന്‍.ഇ.പി) എക്സിക്യൂട്ടിവ് ഡയറക്ടര്‍ അചീം സ്റ്റൈനര്‍ പറഞ്ഞു. സെപ്റ്റംബര്‍ 27ന് സസ്റ്റൈനബ്ള്‍ ഡെവലപ്മെന്റ് സമ്മിറ്റിന്‍െറ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക ചടങ്ങില്‍ അവാര്‍ഡ് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
