ബലൂച് വിഘടനവാദി നേതാവിനെ പാക്സൈന്യം വധിച്ചു
text_fieldsകറാച്ചി: വിഘടനവാദികളായ ബലൂചിസ്താന്‍ വിമോചനമുന്നണിയുടെ (ബി.എല്‍.എഫ്) മുതിര്‍ന്നനേതാവ് അല്ലാ നസര്‍ ബലൂചിനെ പാക് സുരക്ഷാസേന വധിച്ചതായി ബലൂചിസ്താന്‍ ഭരണകൂടം അവകാശപ്പെട്ടു. അവാറന്‍ ജില്ലയില്‍ നടന്ന ഓപറേഷനില്‍ നസര്‍ കൊല്ലപ്പെട്ടതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തവിവരം ആഭ്യന്തരമന്ത്രി സര്‍ഫറാസ് ബുഗ്തിയാണ് തലസ്ഥാനമായ ക്വട്ടയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. പക്ഷേ, 46കാരനായ ഗോത്രനേതാവിന്‍െറ മരണം സംബന്ധിച്ച വിവരം സ്ഥിരീകരിച്ചിട്ടില്ളെന്നും ബുഗ്തി കൂട്ടിച്ചേര്‍ത്തു. ജൂലൈയില്‍ സുരക്ഷാസേന വിഘടനവാദികളെ ലക്ഷ്യമാക്കി അവാറനില്‍ നടത്തിയ ഓപറേഷനില്‍ നസര്‍ കൊല്ലപ്പെട്ടതായി നേരത്തേ വാര്‍ത്ത പ്രചരിച്ചിരുന്നു.
ഏപ്രിലില്‍ തുര്‍ബാതില്‍ 20 തൊഴിലാളികളെ കൊന്നതിന്‍െറ ഉത്തരവാദിത്തം ബി.എല്‍.എഫ് ഏറ്റെടുത്തതിനുശേഷമാണ് സുരക്ഷാസേന സൈനികനീക്കം നടത്തിയതെന്ന് ബുഗ്തി പറഞ്ഞു. ഏഴുപേരെ പിടികൂടുകയും ആയുധങ്ങളും 600ഓളം സിംകാര്‍ഡുകളും ആയിരം ആന്‍റിനകളും വെടിക്കോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
