വെസ്റ്റ് ബാങ്കിലെ തീവെപ്പ്: മാതാവും വിടവാങ്ങി
text_fieldsറാമല്ല: ഫലസ്തീനില്‍ പിഞ്ചുകുഞ്ഞിന്‍െറയും പിതാവിന്‍െറയും ദാരുണ മരണത്തിനിടയാക്കിയ ജൂത കുടിയേറ്റക്കാരുടെ തീവെപ്പില്‍ സാരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന മാതാവും മരിച്ചു. വെസ്റ്റ് ബാങ്കിലെ ദൂമയില്‍ ജൂലൈ 31ന് നടന്ന തീവെപ്പ് ഫലസ്തീനികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. രണ്ടു വീടുകള്‍ക്കുമേല്‍ കുടിയേറ്റക്കാര്‍ പെട്രോളും സ്ഫോടക വസ്തുക്കളും എറിയുകയായിരുന്നു. അലി ദവാബ്ശീഹ്, അധ്യാപികയായിരുന്ന ഭാര്യ റിഹാം, ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞ് എന്നിവര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ ഒരാള്‍ ഗുരുതരമായി പൊള്ളലേറ്റ് ഇപ്പോഴും ചികിത്സയിലാണ്. റിഹാമിന് 80 ശതമാനം പൊള്ളലേറ്റിരുന്നതായി തെല്‍ അവീവിലെ ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഇഷ്ടികയില്‍ തീര്‍ത്ത ഇവരുടെ വീട് ആക്രമണത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. അഗ്നി വിഴുങ്ങിയ വീടിനു പുറത്ത് പ്രകോപനപരമായ വാചകങ്ങള്‍ എഴുതിവെച്ചതും പ്രതിഷേധത്തിനിടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
