ഗസ്സ അതിര്‍ത്തിയില്‍ ഇസ്രായേല്‍ വെടിവെയ്പ്
text_fieldsജറൂസലം: അധിനിവിഷ്ട ഫലസ്തീന്‍ പ്രവിശ്യകളിലെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രായേല്‍ പൊലീസിന്‍െറ വെടിവെയ്പ്. രണ്ടുപേര്‍ കൊല്ലപ്പെട്ടു. 12ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതോടെ മസ്ജിദുല്‍ അഖ്സ പ്രവേശവുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 36 ആയി. യഹ്യ അബ്ദുല്‍ ഖാദര്‍ ഫര്‍ഹത്, മെഹമൂദ് ഹുമൈദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പൊലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നൂറുകണക്കിന് പ്രദേശവാസികള്‍ ഗസ്സ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അതിനിടെ, കിര്‍യത് അര്‍ബയില്‍ ഇസ്രായേലിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഫലസ്തീനിയെ പൊലീസ് വെടിവെച്ചുകൊന്നു.
മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഫലസ്തീനുമായി ചര്‍ച്ചക്ക് തയാറാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസിനെ ഇസ്രായേല്‍ ചര്‍ച്ചക്ക് ക്ഷണിച്ചു.
സമാധാനത്തിന്‍െറ പാതയിലൂടെ പ്രശ്നപരിഹാരത്തിനായി കൂടിക്കാഴ്ചക്ക് തയാറാണ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, ജോര്‍ഡന്‍ രാജാവ് അബ്ദുല്ല എന്നിവരുമായും ചര്‍ച്ചക്ക് തയാറാണ്. എന്നാല്‍, ചര്‍ച്ചക്ക് ഫലസ്തീന് താല്‍പര്യമില്ളെന്നും നുണകളുടെ പ്രായോജകരാണ് ഫലസ്തീന്‍ എന്നും നെതന്യാഹു ആരോപിച്ചു. ഇസ്രായേലിന്‍െറ പുതിയ നിലപാടിനോട് ഫലസ്തീന്‍ പ്രതികരിച്ചിട്ടില്ല.
മസ്ജിദുല്‍ അഖ്സ പ്രവേശവുമായി ബന്ധപ്പെട്ട് തുടങ്ങിയ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം കുറക്കാന്‍ യു.എന്‍ രക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നു. മസ്ദുല്‍ അഖ്സയില്‍ ഫലസ്തീനികള്‍ക്ക് നിരോധം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
