അഫ്ഗാനില്‍ യു.എസ് സൈനിക വിമാനം തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു
text_fieldsകാബൂള്‍: അഫ്ഗാനില്‍ യു.എസ് സൈനിക വിമാനം തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു. ഹെര്‍ക്കുലീസ് സി130 ചരക്കു വിമാനമാണ് ജലാല്‍ബാദ് വിമാനത്താവളത്തില്‍ തകര്‍ന്നത്. മരിച്ചവരില്‍ ആറുപേര്‍ വിമാന ജോലിക്കാരും മറ്റുള്ളവര്‍ വിമാനത്താവള തൊഴിലാളികളുമാണ്. ഇന്ന് രാവിലെയാണ് അപകടവിവരം സൈന്യം പുറത്തുവിട്ടത്. ചരക്കുകളും സൈനികരെയും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വലിയവിമാനമാണ് അര്‍ധരാത്രിയോടെ തകര്‍ന്നു വീണത്.
രാജ്യത്തു നിന്ന് സൈനിക പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും പരിശീലനം നല്‍കുന്നതിനും മറ്റുമായി 10,000 യു.എസ് സൈനികര്‍ ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകടം നടന്ന കിഴക്കന്‍ അഫ്ഗാനില്‍ 1000 സൈനികരാണുള്ളത്.

പൊതുവേ സുരക്ഷിതമെന്ന് കരുതുന്ന ഹെര്‍കുലീസ് വിഭാഗത്തില്‍ പെട്ട സൈനിക വിമാനം തകര്‍ന്ന് വീണ് കഴിഞ്ഞ ജൂലൈയില്‍ ഇന്തോനേഷ്യയില്‍ 140 പേര്‍ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
