ഐ.എസ് പുതിയ നാണയമിറക്കി
text_fieldsബഗ്ദാദ്: ഇറാഖിലെയും സിറിയയിലെയും പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്ത് സമാന്തര ഭരണം തുടരുന്ന ഐ.എസ് സ്വന്തമായി നാണയങ്ങള്‍ അച്ചടിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. ഐ.എസ് പുറത്തുവിട്ടതായി സംശയിക്കുന്ന വിഡിയോയിലാണ് പുതുതായി പുറത്തിറക്കിയ സ്വര്‍ണനാണയം പരിചയപ്പെടുത്തുന്നത്. അമേരിക്കക്കും അവര്‍ തുടരുന്ന അടിമത്തത്തിന്‍െറ കുത്തക സാമ്പത്തിക നയങ്ങള്‍ക്കുമുള്ള രണ്ടാം തിരിച്ചടിയാണിതെന്ന് വിഡിയോ അവകാശപ്പെടുന്നു.
‘ഇസ്ലാമിക ഭരണത്തിന്‍െറ ഉദയവും സ്വര്‍ണനാണയത്തിന്‍െറ തിരിച്ചുവരവും’ എന്ന പേരിലുള്ള വിഡിയോ ഡോക്യുമെന്‍ററി രൂപത്തിലാണ് തയാറാക്കിയിരിക്കുന്നതെന്ന് ഇത് പുറത്തുവിട്ട ‘എസ്.ഐ.ടി.ഇ’ എന്ന രഹസ്യാന്വേഷണ വിഭാഗം പറഞ്ഞു.
സ്വര്‍ണനാണയങ്ങള്‍ക്കു പുറമെ വെള്ളി, ചെമ്പ് ലോഹങ്ങളിലും നാണയങ്ങള്‍ പുറത്തിറക്കിയതായി ഇസ്രായേല്‍ പത്രമായ ജറൂസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
മനുഷ്യരുടെയും മറ്റു ജീവികളുടെയും ചിത്രങ്ങള്‍ മാറ്റിനിര്‍ത്തി ഇസ്ലാമിക ചിഹ്നങ്ങളാണത്രെ നാണയങ്ങളിലുള്ളത്. മറുവശത്ത്, ദൈവിക അനുഗ്രഹങ്ങളുടെ ചിഹ്നമായി ഏഴു ഗോതമ്പ് കതിരുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.