Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്താനില്‍ ആദ്യമായി ...

പാകിസ്താനില്‍ ആദ്യമായി ഹിന്ദിയില്‍ എം.ഫില്‍

text_fields
bookmark_border
പാകിസ്താനില്‍ ആദ്യമായി  ഹിന്ദിയില്‍ എം.ഫില്‍
cancel

ഇസ്ലാമാബാദ്: പാകിസ്താന്‍ ചരിത്രത്തില്‍ ആദ്യമായി ഹിന്ദിയിലുള്ള എം.ഫില്‍ ഡിഗ്രി വിതരണം ചെയ്തു. സൈനിക നിയന്ത്രണത്തിലുള്ള നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് മോഡേണ്‍ ലാഗ്വേജസ് (എന്‍.യു.എം.എല്‍) ആണ് ഹിന്ദി ഭാഷയില്‍ ആദ്യമായി എം.ഫില്‍ ഡിഗ്രി വിതരണം ചെയ്യുന്നത്. സര്‍വകലാശാല വിദ്യാര്‍ഥിനി ഷഹീന്‍ സഫറിനാണ് എം.ഫില്‍ ലഭിച്ചിരിക്കുന്നത്. പ്രഫ. ഇഫ്തിഖാര്‍ ഹുസൈന് കീഴില്‍ ചെയ്ത ‘സ്വാതന്ത്രേ്യാത്തര ഹിന്ദി ഉപന്യാസോം മേ നസ്രിചിത്രാന്‍ (1947-2000)’ എന്ന തീസീസിനാണ് ഷഹീന് എം.ഫില്‍ ലഭിച്ചിരിക്കുന്നത്. ഹിന്ദിയില്‍ പ്രാവീണ്യമുള്ളവര്‍ പാകിസ്താനില്‍ കുറവായതിനാല്‍ ഇന്ത്യയിലെ അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍നിന്നുള്ള രണ്ടു വിദഗ്ധരാണ് ഇവരുടെ തീസീസ് പരിശോധിച്ചതെന്ന് ഭാഷാ സര്‍വകലാശാല വക്താവ് പറഞ്ഞു.

Show Full Article
TAGS:
Next Story