Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപല്‍മീറയില്‍ വീണ്ടും...

പല്‍മീറയില്‍ വീണ്ടും പുരാതന ദേവാലയം തകര്‍ത്തെന്ന റിപ്പോര്‍ട്ടിന് തിരുത്ത്

text_fields
bookmark_border

ബൈറൂത്: പല്‍മീറയിലെ പ്രധാനപ്പെട്ട പുരാതന ദേവാലയം തകര്‍ത്തു എന്ന റിപ്പോര്‍ട്ട് വ്യാജമാണെന്ന് മണിക്കൂറുകള്‍ക്കകം തെളിഞ്ഞു. ‘ബെലിന്‍െറ ക്ഷേത്രം’ എന്നറിയപ്പെടുന്ന റോമന്‍ ദേവാലയം തകര്‍ത്തെന്നായിരുന്നു തിങ്കളാഴ്ച രാവിലെ മുതല്‍ പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, ഇത് തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ഐ.എസ് സ്ഫോടനം നടത്തിയെങ്കിലും, ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ളെന്ന് സിറിയന്‍ പുരാവസ്തുവകുപ്പിന്‍െറ തലവന്‍ മാമൂന്‍ അബ്ദുല്‍ കരീം അറിയിച്ചു.
എന്തെങ്കിലും കേടുപാട് സംഭവിച്ചിട്ടുണ്ടെങ്കില്‍തന്നെ അത് വലുതല്ളെന്ന് മാമൂന്‍ അബ്ദുല്‍ കരീം പറഞ്ഞു. കഴിഞ്ഞാഴ്ച പല്‍മീറയിലെ ബാല്‍ഷമിന്‍ ദേവാലയം സ്ഫോടക വസ്തുക്കളുപയോഗിച്ച് ഐ.എസ് തകര്‍ത്തിരുന്നു. ബാല്‍ഷമിന്‍ തകര്‍ത്ത അത്രയും വലിയ സ്ഫോടനമല്ല തിങ്കളാഴ്ച നടന്നതെന്ന് മാമൂന്‍ പറഞ്ഞു. ദേവാലയത്തിന്‍െറ അടുത്തുപോകാനാവാത്തതിനാല്‍ എത്രത്തോളം കേടുപാടുകള്‍ സംഭവിച്ചു എന്നത് വ്യക്തമല്ളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ മേയിലാണ് പല്‍മീറ ഐ.എസ് നിയന്ത്രണത്തിലാകുന്നത്.

Show Full Article
TAGS:
Next Story