Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്ക പാകിസ്താന്...

അമേരിക്ക പാകിസ്താന് സൈനിക ഹെലികോപ്ടറുകള്‍ നല്‍കുന്നു

text_fields
bookmark_border

ഇസ്ലാമാബാദ്: തീവ്രവാദ പോരാട്ടങ്ങളെ തടയുന്നതിനായി അമേരിക്ക പാകിസ്താന് വൈപര്‍ സൈനിക ഹെലികോപ്ടറുകള്‍ നല്‍കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുമായുള്ള 581 മില്യണ്‍ ഡോളര്‍ കരാറിന്‍െറ ഭാഗമായാണ് ഹെലികോപ്ടറുകള്‍ കൈമാറുന്നത്. കഴിഞ്ഞ ഏപ്രിലില്‍ 15 എ.എച്ച്-1 ഇസെഡ് ഹെലികോപ്ടറുകളായിരുന്നു അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നത്. അതേസമയം, യു.എസ് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം കരാറിന്‍െറ 10 ശതമാനത്തിന്‍െറ (57.9 മില്യണ്‍ ഡോളര്‍) രണ്ട് ഹെലികോപ്ടറുകള്‍ മാത്രമേ ലഭ്യമാവുകയുള്ളൂവെന്നാണ് സൂചന. വൈപര്‍ ഹെലികോപ്ടറുകള്‍ പാകിസ്താനിലെ എല്ലാ കാലാവസ്ഥയിലും ഉള്‍പ്രദേശങ്ങളിലും മലമ്പ്രദേശങ്ങളിലും ഉപയോഗിക്കാന്‍ കഴിയുന്നവയാണ്. ഈയിടെ പാകിസ്താന്‍ എം.ഐ-35 ‘ഹിന്ദ്’ യുദ്ധഹെലികോപ്ടറുകള്‍ക്കായി റഷ്യയുമായി കരാറിലത്തെിയിരുന്നു.

Show Full Article
TAGS:
Next Story