Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്ഗാനില്‍ താലിബാന്‍...

അഫ്ഗാനില്‍ താലിബാന്‍ ആക്രമണത്തില്‍ എട്ടു മരണം

text_fields
bookmark_border
അഫ്ഗാനില്‍ താലിബാന്‍ ആക്രമണത്തില്‍ എട്ടു മരണം
cancel

കാബൂള്‍: കിഴക്കന്‍ അഫ്ഗാനില്‍ താലിബാന്‍ നടത്തിയ രണ്ട് ആക്രമണങ്ങളില്‍ എട്ട് പൊലീസ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. 15 പൊലീസുകാര്‍ക്ക് പരിക്കേറ്റു. അന്താര്‍,ക്വറാബാഗ് പ്രവിശ്യകളിലെ പൊലീസ് ചെക്ക്പോയന്‍റിനു നേര്‍ക്കാണ് ആക്രമണം നടത്തിയത്. ഇതിന്‍റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച അഫ്ഗാന്‍സേന നടത്തിയ വ്യോമാക്രമണത്തില്‍ 16 തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാറ്റോ-യു.എസ് സഖ്യ സേനയുടെ പിന്‍ബലമില്ലാതെയാണ് അഫ്ഗാന്‍ സൈന്യം തീവ്രവാദികള്‍ക്കെതിരില്‍ ആക്രമണങ്ങള്‍ നടത്തിവരുന്നത്.

Show Full Article
TAGS:
Next Story