Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആണവ ഇന്ധന ബാങ്ക്...

ആണവ ഇന്ധന ബാങ്ക് സ്ഥാപിക്കാന്‍ തയാറായി കസാഖ്സ്താന്‍

text_fields
bookmark_border
ആണവ ഇന്ധന ബാങ്ക് സ്ഥാപിക്കാന്‍ തയാറായി കസാഖ്സ്താന്‍
cancel

അസ്താന: ആദ്യ അന്താരാഷ്ട്ര നിയന്ത്രിത യുറേനിയം ബാങ്ക് സ്ഥാപിക്കാനുള്ള കരാറില്‍ കസാഖ്സ്താനും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ)യും ഒപ്പുവെച്ചു. ആണവ നിലയങ്ങള്‍ക്ക് യുറേനിയം എത്തിക്കുകയും സമ്പുഷ്ടീകരണം നിയന്ത്രിക്കുകയുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. 2017ന് സ്ഥാപിതമാകുന്ന ബാങ്ക് ഐ.എ.ഇ.എയുടെ നിയന്ത്രണത്തിലായിരിക്കും.
കസാഖ്സ്താനിന്‍െറ വടക്കന്‍ മേഖലയിലായിരിക്കും ബാങ്ക് സ്ഥാപിക്കുക എന്ന് വിദേശ മന്ത്രി എര്‍ലാന്‍ ഇദ്രിസോവ് പറഞ്ഞു. ഐ.എ.ഇ.എ അംഗങ്ങളുടെ ആണവനിലയങ്ങള്‍ക്ക് ഇവിടെനിന്ന് യുറേനിയം നല്‍കുന്നതായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഐ.എ.ഇ.എ തലവന്‍ യുകിയ അമാനോയുടെ സന്ദര്‍ശനത്തിന്‍െറ ഭാഗമായാണ് 150 മില്യണ്‍ ഡോളറിന്‍െറ കരാര്‍ ഒപ്പുവെച്ചത്.
90 ടണ്‍ യുറേനിയം സൂക്ഷിക്കാനുള്ള ശേഷിയായിരിക്കും ഇതിനുണ്ടായിരിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story