മേഖലയിലെ സൂപ്പര്‍പവര്‍ ആവാന്‍ ഇന്ത്യ ശ്രമിക്കുന്നു -സര്‍താജ് അസീസ്
text_fieldsഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് പാകിസ്താന്‍ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ്. മേഖലയില്‍ സൂപ്പര്‍പവറാവാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഊഫ കരാറിന് വിരുദ്ധമായി ഗൂഢലക്ഷ്യങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ഇന്ത്യ ശ്രമിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ നിശ്ചയിച്ച ചര്‍ച്ച റദ്ദാക്കാന്‍ കാരണം പാകിസ്താനല്ളെന്ന് അദ്ദേഹം വ്യക്തമാക്കി.
പാകിസ്താന്‍ ആണവരാജ്യമാണെന്ന് ഓര്‍ക്കാതെ കഴിഞ്ഞവര്‍ഷം അധികാരത്തിലത്തെിയതു മുതല്‍ മോദിസര്‍ക്കാര്‍ മേഖലയിലെ വന്‍ശക്തിയായാണ് പെരുമാറുന്നതെന്ന് സര്‍താജ് അസീസ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഇത്തരം പെരുമാറ്റങ്ങള്‍ക്ക് എങ്ങനെ ഉത്തരം നല്‍കണമെന്ന് തങ്ങള്‍ക്കറിയാമെന്ന് അദ്ദേഹം പറഞ്ഞതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. കശ്മീര്‍ പ്രശ്നം പരിഗണിക്കാതെ ഇന്ത്യക്ക് താല്‍പര്യമുള്ള വാണിജ്യം, പരസ്പരബന്ധം തുടങ്ങിയ വിഷയങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യാവൂ എന്നത് ശരിയല്ല.
കശ്മീര്‍ ഇന്ത്യയെ ബാധിക്കുന്ന പ്രശ്നമല്ളെങ്കില്‍ പിന്നെ എന്തിനാണ് അവിടെ ഏഴുലക്ഷം സൈനികരെ നിയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ‘അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പ്രധാന പ്രശ്നം കശ്മീരാണ്, അതിന് പരിഹാരം കാണേണ്ടതുണ്ട്’ -സര്‍താജ് അസീസ് പറഞ്ഞു. കശ്മീരില്‍ ഹിതപരിശോധന നടത്താന്‍ ഇന്ത്യ തയാറാവണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തീവ്രവാദ ചര്‍ച്ചയില്‍നിന്ന് പാകിസ്താന്‍ പിന്മാറില്ല. പാക് മണ്ണില്‍ ഭീകരത വിതക്കുന്നതില്‍ ഇന്ത്യയുടെ ‘റോ’ വഹിക്കുന്ന പങ്കിന് വ്യക്തമായ തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കശ്മീരിലെ വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്താനുള്ള സര്‍താജ് അസീസിന്‍െറ തീരുമാനവും കശ്മീര്‍പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന അദ്ദേഹത്തിന്‍െറ ആവശ്യത്തിലുമുടക്കിയാണ് ഉഭയകക്ഷി ചര്‍ച്ച നടക്കാതെപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
