Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനേപ്പാളില്‍ നേരിയ...

നേപ്പാളില്‍ നേരിയ ഭൂചലനം; ആളപായമില്ല

text_fields
bookmark_border
നേപ്പാളില്‍ നേരിയ ഭൂചലനം; ആളപായമില്ല
cancel

കാഠ്മണ്ഡു: നേപ്പാളില്‍ റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം. 15 കിലോമീറ്റര്‍ അകലെ തെക്ക് കിഴക്കന്‍ അതിര്‍ത്തി പ്രദേശമായ കോഡാരിയാണ് ഭൂചലനത്തിന്‍െറ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സീസ്മോളജിക്കല്‍ സെന്‍റര്‍ അറിയിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂചലനത്തിന്‍െറ പ്രകമ്പനം സിക്കിമിലെ ഡാര്‍ജിലിങ്, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെട്ടു.

ഏപ്രില്‍ 25ന് നേപ്പാളില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 8,000ലധികം പേരാണ് മരിച്ചത്. 18,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും 10,000ലധികം പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു.

മെയ് 12ന് 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Show Full Article
TAGS:
Next Story