ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ സെര്‍ച്ച് എന്‍ജിന്‍
text_fieldsടൊറണ്ടോ: ഗൂഗ്ളിനേക്കാള്‍ 47 ശതമാനം മികച്ചതെന്ന അവകാശവാദവുമായി 16കാരനായ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി വികസിപ്പിച്ചെടുത്ത സെര്‍ച്ച് എന്‍ജിന്‍ ഗൂഗ്ള്‍ സയന്‍സ് ഫെയറില്‍ തരംഗമാവുന്നു. അന്‍മോല്‍ തുക്രേല്‍ എന്ന വിദ്യാര്‍ഥിയാണ് 13 മുതല്‍ 18 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ഗൂഗ്ള്‍ ആഗോള അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ശാസ്ത്രമേളയില്‍ 60 മണിക്കൂര്‍കൊണ്ട് സെര്‍ച് എന്‍ജിന്‍ കോഡ് ചെയ്തത്.
സോഫ്റ്റ് വെയര്‍ പരീക്ഷണമെന്ന നിലയില്‍ ന്യൂയോര്‍ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ മാത്രമായാണ് സെര്‍ച് എന്‍ജിന്‍െറ പ്രവര്‍ത്തനം ഇപ്പോള്‍ പരിമിതപ്പെടുത്തിയിരിക്കുന്നത്. ഗൂഗ്ളിനേക്കാള്‍ ശരാശരി 27 മുതല്‍ 47 ശതമാനം വരെ കൃത്യതയുമുണ്ടെന്ന് അവകാശപ്പെടുന്നു.
വിവിധതരം താല്‍പര്യക്കാരായ ഒരു കൂട്ടം സാങ്കല്‍പിക ഉപയോക്താക്കളെ സൃഷ്ടിച്ചാണ് സോഫ്റ്റ്വെയറിന് ആവശ്യമായ വിവരശേഖരണം ഇന്‍റര്‍നെറ്റില്‍നിന്ന് നടത്തിയത്.
വ്യക്തികളുടെ ഇന്‍റര്‍നെറ്റ് ഉപയോഗ വിവരങ്ങളും ഉപയോഗിക്കുന്ന സ്ഥലവും അടിസ്ഥാനമാക്കിയാണ് ഇപ്പോഴുള്ള സെര്‍ച് എന്‍ജിനുകള്‍ വിവരങ്ങള്‍ ക്രോഡീകരിക്കുന്നതെങ്കില്‍ ഓരോരുത്തരുടെയും ഇന്‍റര്‍നെറ്റിലെ വ്യക്തിത്വം പരിശോധിച്ച് കൂടുതല്‍ കൃത്യതയോടെ വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനമാണത്രെ പുതിയ സോഫ്റ്റ് വെയറില്‍ ഉപയോഗിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
