Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബാങ്കോക് സ്ഫോടനം:...

ബാങ്കോക് സ്ഫോടനം: പ്രതികളെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് മുന്‍ പ്രധാനമന്ത്രിയുടെ മകന്‍ വക വന്‍ പ്രതിഫലം

text_fields
bookmark_border
ബാങ്കോക് സ്ഫോടനം: പ്രതികളെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് മുന്‍ പ്രധാനമന്ത്രിയുടെ മകന്‍ വക വന്‍ പ്രതിഫലം
cancel

ബാങ്കോക്: ബാങ്കോക്കിലെ ക്ഷേത്രത്തിനു സമീപം 20 പേര്‍ കൊല്ലപ്പെട്ട സ്ഫോടനത്തിലെ പ്രതികളെ കണ്ടത്തെുന്നവര്‍ക്ക് തായ്ലന്‍ഡ് മുന്‍ പ്രധാനമന്ത്രിയുടെ മകന്‍ വന്‍ സമ്മാനത്തുക പ്രഖ്യാപിച്ചു. മുന്‍ പ്രധാനമന്ത്രി തക്സിന്‍ ഷിനാവത്രയുടെ മകന്‍ ഓക് പാന്തോങ്തെയാണ് സമ്മാനത്തുക വാഗ്ദാനം ചെയ്തത്.

പ്രതികളെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് 56,000 യു.എസ് ഡോളറും (37,06,864 ഇന്ത്യന്‍ രൂപ) പ്രതികളെ പിടികൂടുന്ന ഉദ്യോഗസ്ഥര്‍ക്ക് 1,40,449 യു.എസ് ഡോളറും (92,96,881 ഇന്ത്യന്‍ രൂപ) ആണ് ഇദ്ദേഹം വാഗ്ദാനം ചെയ്തത്. തായ്ലന്‍ഡിലെ പ്രമുഖ സമ്പന്നരില്‍ ഒരാളാണ് ഷിനാവത്ര. 2001 മുതല്‍ 2006 വരെയായിരുന്നു ഷിനാവത്ര പ്രധാനമന്ത്രി സ്ഥാനത്തുണ്ടായിരുന്നത്.
 

Show Full Article
TAGS:
Next Story