Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുര്‍ക്കി: പുതിയ...

തുര്‍ക്കി: പുതിയ തെരഞ്ഞെടുപ്പിന് പ്രസിഡന്‍റിന്‍െറ അനുമതി

text_fields
bookmark_border
തുര്‍ക്കി: പുതിയ തെരഞ്ഞെടുപ്പിന് പ്രസിഡന്‍റിന്‍െറ അനുമതി
cancel

ഇസ്തംബൂള്‍: സഖ്യകക്ഷി സര്‍ക്കാര്‍ രൂപവത്കരണം പരാജയമായ സാഹചര്യത്തില്‍ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. പുതിയ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുകയാണെന്ന് പറഞ്ഞ പ്രസിഡന്‍റ് ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പാര്‍ലമെന്‍റ് സ്പീക്കറുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചു.

ഭരണഘടനയനുസരിച്ച് വലിയ കക്ഷിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാനായില്ളെങ്കില്‍ രണ്ടാം സ്ഥാനത്തുള്ള പാര്‍ട്ടിയെ പ്രസിഡന്‍റ് ക്ഷണിക്കേണ്ടതുണ്ട്. ഇതിന് താല്‍പര്യമില്ളെന്നാണ് പ്രസിഡന്‍റിന്‍െറ പ്രസ്താവനയോടെ വ്യക്തമാകുന്നത്. അക് പാര്‍ട്ടിക്ക് ഇതുവരെ ലഭിച്ചിരുന്ന പിന്തുണ ഇടക്കാല തെരഞ്ഞെടുപ്പിലൂടെ വര്‍ധിപ്പിക്കാമെന്ന് ഉര്‍ദുഗാന്‍ കരുതുന്നതായാണ് വിലയിരുത്തല്‍. പാര്‍ലമെന്‍ററി രാഷ്ട്രീയ വ്യവസ്ഥയില്‍നിന്നും പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് തുര്‍ക്കിയെ മാറ്റാനുള്ള ഭരണഘടനാ ഭേദഗതി നടപ്പാക്കാന്‍ അക് പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരേണ്ടതുണ്ട്.

നവംബര്‍ ഒന്നിന് ഇടക്കാല തെരഞ്ഞെടുപ്പ് നടത്താന്‍ തുര്‍ക്കി തെരഞ്ഞെടുപ്പ് അതോറിറ്റി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ നിര്‍ദേശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നില്‍വെച്ചതായി അനതോളിയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം ലഭ്യമാകുന്നതോടെ യഥാര്‍ഥ തീയതി പ്രഖ്യാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story