Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയ: ചാവേര്‍...

സിറിയ: ചാവേര്‍ സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു

text_fields
bookmark_border
സിറിയ: ചാവേര്‍ സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു
cancel

ഡമസ്കസ്: വടക്കുകിഴക്കന്‍ സിറിയയില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 10 പേര്‍ കുര്‍ദിഷ് സുരക്ഷാസൈനികരും ഒരാള്‍ സിവിലിയനുമാണെന്ന് സിറിയന്‍ മനുഷ്യാവകാശ സംഘടനയുടെ തലവന്‍ റാമി അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. ഒരു വാഹനത്തിലത്തെിയ ചാവേര്‍ ഖാമിഷ്ലിയിലെ അസായിഷ് പ്രാദേശിക ആസ്ഥാനം ലക്ഷ്യമാക്കി സ്ഫോടനം നടത്തുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

സ്ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, ചാവേര്‍ സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് സിറിയന്‍ വാര്‍ത്താ ഏജന്‍സി ‘സന’ പുറത്തുവിട്ട റിപ്പോര്‍ട്ട്.

Show Full Article
TAGS:
Next Story