ബംഗ്ലാദേശ് ബ്ലോഗറുടെ കൊലപാതകം: സൂത്രധാരനടക്കം മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsധാക്ക: ബംഗ്ളാദേശിലെ ബ്ളോഗര്‍മാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൂത്രധാരനടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ്ചെയ്തു. ബ്ളോഗര്‍മാരായ അവിജിത് റോയി, ആനന്ദ ബിജോയി ദാസ് എന്നിവരുടെ കൊലപാതകത്തിലെ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ബംഗ്ളാദേശ് വംശജനായ ബ്രിട്ടീഷ് പൗരന്‍ തൗഹീദുറഹ്മാനാണ് കൊലപാതകത്തിലെ സൂത്രധാരനെന്നും പ്രതികളെല്ലാം അല്‍ഖാഇദയുമായുമയി ബന്ധമുള്ള ബംഗ്ളാദേശ് സംഘടന അന്‍സാറുല്ലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്നും പൊലീസ് പറഞ്ഞു.
നില്‍ഖേത് ധന്‍മോന്ദി മേഖലകളില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബ്ളോഗര്‍മാരുടെ കൊലപാതകത്തെ തുടര്‍ന്ന് കഴിഞ്ഞ മേയില്‍ രാജ്യത്ത് നിരോധിക്കപ്പെട്ട സംഘടനയാണ് അന്‍സാറുല്ല. തൗഹീദുറഹ്മാന്‍ 2011 വരെ ലണ്ടനിലായിരുന്നു കഴിഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
