ഇന്തോനേഷ്യന്‍ വിമാന ദുരന്തം: 54 മൃതദേഹങ്ങളും കണ്ടെടുത്തു
text_fieldsജകാര്‍ത്ത: ഇന്തോനേഷ്യയിലെ പപ്വ പ്രവിശ്യയിലെ ബിന്‍ടാങ് മലനിരകളില്‍ തകര്‍ന്നുവീണ വിമാനത്തിലെ 54 പേരുടെ മൃതദേഹങ്ങള്‍ കണ്ടത്തെി. കത്തിക്കരിഞ്ഞ നിലയിലായിരുന്നു എല്ലാ മൃതദേഹങ്ങളും. ഇവ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്‍െറ ബ്ളാക്ബോക്സ് കണ്ടത്തെിയതായി ഇന്തോനേഷ്യ വ്യക്തമാക്കി. നിബിഢ വനമേഖലയായ ബിന്‍ടാങ്ങില്‍ 11 വിമാനങ്ങളും 266 രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രണ്ടുദിവസം നടത്തിയ അന്വേഷണങ്ങളിലാണ് വിമാനഭാഗങ്ങളും മൃതദേഹങ്ങളും കണ്ടത്തൊനായത്.
ദുരന്തസാധ്യത മുന്‍നിര്‍ത്തി യൂറോപ്യന്‍ യൂനിയന്‍ വിലക്കേര്‍പ്പെടുത്തിയ ട്രിഗാന എയര്‍ സര്‍വിസ് വിമാനമാണ് ഞായറാഴ്ച അപകടത്തില്‍പെട്ടത്.
.png)
അഞ്ചു ജീവനക്കാര്‍ ഉള്‍പ്പെടെ 49 മുതിര്‍ന്നവരും അഞ്ചു കുട്ടികളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ മുഴുവനും ഇന്തോനേഷ്യക്കാര്‍ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. മോശം കാലാവസ്ഥയാണ് ദുരന്തകാരണമെന്നാണ് സൂചന. പാപ്വ പ്രവിശ്യയുടെ തലസ്ഥാനമായ ജയപുരയില്‍നിന്ന് സമീപത്തെ ഒക്സിബില്‍ പട്ടണത്തിലേക്ക് പറന്ന വിമാനത്തില്‍ ഉള്‍നാടന്‍ ഗ്രാമങ്ങളുടെ വികസനാവശ്യങ്ങള്‍ക്കുള്ള 4,70,000 ഡോളറും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിമാനദുരന്തങ്ങള്‍ ഒരു തുടര്‍ക്കഥയാവുകയാണിവിടെ. 1991നുശേഷം ഇവിടെ അപകടത്തില്‍പെടുന്ന 10ാമത്തെ വിമാനമാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നാമത്തേതും. കഴിഞ്ഞ ഡിസംബറില്‍ എയര്‍ഏഷ്യ വിമാനം ജാവാ കടലില്‍ തകര്‍ന്നുവീണ് 192 യാത്രക്കാരും കൊല്ലപ്പെട്ടിരുന്നു. ജൂലൈയില്‍ ¥ൈസനിക യാത്രാവിമാനം സുമാത്രയിലെ ജനവാസപ്രദേശത്ത് തകര്‍ന്നുവീണ് 140 പേരും കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
