ലങ്കയില്‍ രാജപക്സക്ക് രാഷ്ട്രീയ അന്ത്യം?
text_fieldsകൊളംബോ: തിരിച്ചുവരവ് മോഹിച്ച് അങ്കത്തിനിറങ്ങിയ മുന്‍ പ്രസിഡന്‍റിനെ ഏഴു മാസത്തിനിടെ രണ്ടാം തവണയും നാണംകെടുത്തിയാണ് ചൊവ്വാഴ്ച ജനവിധിയത്തെിയിരിക്കുന്നത്. അന്ന് ഒരേ പാര്‍ട്ടിക്കാരനും സ്വന്തം മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയുമായിരുന്ന മൈത്രിപാല സിരിസേന നടത്തിയ അട്ടിമറി ഇത്തവണ മറികടക്കാനാകുമെന്ന് അദ്ദേഹം മാത്രമല്ല, അണികളും പ്രതീക്ഷിച്ചിരുന്നു. വോട്ടിങ് പൂര്‍ത്തിയായ ഉടന്‍ അനുയായികള്‍ പടക്കംപൊട്ടിച്ച് ഇത് ആഘോഷിക്കുകയും ചെയ്തതാണ്.
പക്ഷേ, ആദ്യ ഫലങ്ങള്‍ എത്തിത്തുടങ്ങിയതോടെതന്നെ രാജപക്സ എല്ലാ മോഹങ്ങളും മാറ്റിവെച്ച് തോല്‍വി സമ്മതിച്ചു. പിന്നീട് നേരിയ വ്യത്യാസങ്ങള്‍ കണ്ടതോടെ ആദ്യ വാക്കുകള്‍ വിഴുങ്ങിയെങ്കിലും ഭരിക്കാനുള്ള വോട്ടും ജനം നല്‍കിയിട്ടില്ളെന്ന് വ്യക്തമായിരുന്നു. ഇനി ജയിച്ചാല്‍പോലും രാജപക്സയെ പ്രധാനമന്ത്രിയാക്കില്ളെന്ന് മുന്നണി മേധാവി സിരിസേന ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ചിരുന്നത് പക്ഷേ, അദ്ദേഹം കാര്യമാക്കിയിരുന്നില്ല. ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷം തൊടില്ളെങ്കിലും നിലവിലെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ 225 അംഗ പാര്‍ലമെന്‍റില്‍ അനായാസം മന്ത്രിസഭ രൂപവത്കരിക്കുമെന്നാണ് സൂചന.
രാജ്യത്തെ ഭൂരിപക്ഷമായ സിംഹളര്‍ക്കിടയില്‍ വന്‍ ജനസമ്മതിയുണ്ടായിട്ടും സ്വന്തം മുന്നണിയിലെ എതിര്‍പ്പുകളാണ് രാജപക്സയുടെ രാഷ്ട്രീയ ഭാവി അവസാനിപ്പിച്ചതെന്നാണ് പ്രാഥമിക സൂചന. സിരിസേനയെ അനുകൂലിക്കുന്നവര്‍ വോട്ടുചെയ്തത് മിക്കയിടത്തും മറുപക്ഷമായ യു.എന്‍.പി സ്ഥാനാര്‍ഥികള്‍ക്കാണ്. കുരുനേഗലയില്‍ വിജയിക്കാനായി എന്നതു മാത്രമാണ് രാജപക്സയുടെ ആകെയുള്ള ആശ്വാസം. പാര്‍ലമെന്‍റ് അംഗത്തിന്‍െറ ആനുകൂല്യങ്ങളും സഭ നടക്കുമ്പോള്‍ അറസ്റ്റ് ചെയ്യപ്പെടാതിരിക്കാനുള്ള സുരക്ഷയും ഇത് അദ്ദേഹത്തിന് നല്‍കും. പ്രതിപക്ഷനേതാവാകാനുള്ള സാധ്യതയുമുണ്ട്.
അതേസമയം, ലങ്കന്‍ രാഷ്ട്രീയത്തില്‍ വലിയ നേതാവായി തിരിച്ചുവരവിനുള്ള സാധ്യതകള്‍ ഇനി കുറവാണ്. പ്രസിഡന്‍റായി അധികാരമേറ്റയുടന്‍ അദ്ദേഹത്തിന്‍െറ പിന്‍ഗാമി ഈ പദവി ദുരുപയോഗം ചെയ്യാനുള്ള എല്ലാ അവസരങ്ങളും അവസാനിപ്പിച്ചിരുന്നു. ഒരാള്‍ക്ക് രണ്ടു തവണ മാത്രമേ പ്രസിഡന്‍റാകാവൂ എന്ന പഴയ നിയമവും തിരിച്ചുകൊണ്ടുവന്നു. ഇതോടെ, ഇനിയൊരിക്കല്‍ അദ്ദേഹത്തിന് പ്രസിഡന്‍റായി മത്സരിക്കാനാവുകയുമില്ല.
രാജപക്സയുടെ പാര്‍ട്ടിയായ എസ്.എല്‍.എഫ്.പി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ചെയര്‍മാന്‍ സിരിസേന കൂടുതല്‍ അച്ചടക്കനടപടികള്‍ അടിച്ചേല്‍പിക്കാനുള്ള സാധ്യതയുമേറെ. സ്വാഭാവികമായും ഇത് രാജപക്സ അനുകൂലികളുടെ സ്ഥാനനഷ്ടത്തിനിടയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
