രണ്ടാം ലോകയുദ്ധ കുറ്റങ്ങളില്‍ ജപ്പാന് ദു:ഖം
text_fieldsടോക്യോ: രണ്ടാം ലോകയുദ്ധ കുറ്റങ്ങളില്‍ ‘അഗാധ ദു$ഖം’ രേഖപ്പെടുത്തി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ. ലോകയുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങിയതിന്‍െറ എഴുപതാം വാര്‍ഷികത്തിലാണ് ആബെയുടെ പ്രസ്താവന. ഇനിയൊരു യുദ്ധത്തിനും ജപ്പാന്‍ തയാറാവില്ളെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
മുന്‍ സര്‍ക്കാറുകളുടെ ക്ഷമാപണത്തില്‍നിന്നും പിന്നോട്ടുപോവില്ളെന്ന് അദ്ദേഹം വ്യക്തമാക്കി. ‘വലിയ നഷ്ടമാണ് യുദ്ധത്തില്‍ ജപ്പാന്‍ അനുഭവിച്ചിട്ടുള്ളത്, നിരവധി നിരപരാധികള്‍ക്ക്് ജീവന്‍ നഷ്ടമായി, ഒട്ടനവധി പേര്‍ ഇന്നും ദുരിതം അനുഭവിക്കുന്നു അവരുടെ വേദനകള്‍ ഉണക്കാന്‍ സാധിക്കുകയില്ല’ -പ്രധാനമന്ത്രി ഓര്‍മിച്ചു.
ഏഷ്യ-പസഫിക് മേഖലയിലെ ആയിരക്കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരെ ജപ്പാന്‍ സൈനികരാല്‍ പീഡിപ്പിക്കപ്പെട്ടതായും അദ്ദേഹം കുറ്റസമ്മതം നടത്തി. യുദ്ധത്തിന്‍െറ ദുരിതങ്ങള്‍ ബാധിച്ച ഏഷ്യയിലെ രാഷ്ട്രങ്ങളുമായി തുടന്ന് നല്ല ബന്ധം തുടരാന്‍ സാധിച്ചില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റം ബോംബ് വര്‍ഷിച്ചത് പരാമര്‍ശിച്ച ആബെ ആണവായുധ നിര്‍മാര്‍ജനത്തില്‍ ജപ്പാന്‍ നേതൃത്വപരമായ പങ്കുവഹിക്കുമെന്ന് ഉറപ്പു നല്‍കി.
മുന്‍ പ്രധാനമന്ത്രിമാരെപ്പേലെ ജപ്പാന്‍െറ യുദ്ധകുറ്റങ്ങളില്‍ വ്യക്തിപരമായ ക്ഷമാപണം രേഖപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. പുതിയ സൈനിക നയം വിവാദമായിരിക്കുന്നതിനിടയിലാണ് ആബെയുടെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. രാജ്യത്തിന് പുറത്തുള്ള സൈനികര്‍ക്ക് ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ളെന്നുള്ള ലോകയുദ്ധാനന്തരം എടുത്ത നയമാണ് ആബെ സര്‍ക്കാര്‍ ഇപ്പോള്‍ തിരിത്തിയിരിക്കുന്നത്. ജപ്പാന്‍ പ്രധാനമന്ത്രിയുടെ ക്ഷമാപണത്തെ അയല്‍ രാജ്യങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് നോക്കിയിരുന്നത്. ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് ജപ്പാന്‍ അധിനിവേശങ്ങളില്‍ കൂടുതല്‍ ദുരിതങ്ങള്‍ അനുഭവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.