സംഝോധ സ്ഫോടനം: അസീമാനന്ദക്ക് ജാമ്യം നല്‍കിയതില്‍ പാകിസ്താന് പ്രതിഷേധം
text_fieldsഇസ് ലാമാബാദ്: 2007ലെ സംഝോധ എക്സ്പ്രസ് സ്ഫോടനക്കേസ് പ്രതി സ്വാമി അസീമാനന്ദയുടെ സോപാധിക ജാമ്യത്തെ എതിര്‍ക്കാതിരുന്ന എന്‍.ഐ.എ നടപടിയില്‍ പാകിസ്താന് പ്രതിഷേധം. പ്രതിഷേധമറിയിക്കുന്നതിനായി പാകിസ്താനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ജെ.പി സിങ്ങിനെ പാകിസ്താന്‍ വിളിച്ചുവരുത്തി.
കോടതിയുടെ കാര്യപ്രാപ്തിയെ പറ്റി പാകിസ്താന് സംശയങ്ങളുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രത്യേകിച്ച് പാകിസ്താന്‍ പൗരന്‍മാരും സ്ഫോടനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിനാല്‍. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് തക്കതായ ശിക്ഷ നല്‍കാന്‍ ഇന്ത്യ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
അസീമാനന്ദക്ക് ലഭിച്ച സോപാധിക ജാമ്യത്തെ എതിര്‍ക്കേണ്ടതി െല്ലന്ന് എന്‍.ഐ.എ തീരുമാനിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായ് പരതിഭായ് ചൗധരി ഈയാഴ്ച ലോക്സഭയെ അറിയിച്ചതാണിത്. 2014 ആഗസ്റ്റ് 28നാണ് പഞ്ചാബ് ^ഹരിയാന ഹൈകോടതി അസീമാനന്ദക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചെങ്കിലും മറ്റ് രണ്ട് കേസുകളില്‍ പ്രതിയായതിനാല്‍ അസീമാനന്ദ ഇപ്പോഴും ഹരിയാനയിലെ ജയിലിലാണ്.
68 പേരാണ് സംഝോധ എക്സ്പ്രസ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 42 പേര്‍ പാകിസ്താനില്‍ നിന്നുള്ളവരായിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏക ട്രെയിന്‍ ബന്ധമാണ് സംഝോധ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
