ബ്ളോഗറുടെ കൊലപാതകം: അന്താരാഷ്ട്ര സമൂഹം അപലപിച്ചു
text_fieldsവാഷിങ്ടണ്‍: കഴിഞ്ഞ ദിവസം ബംഗ്ളാദേശില്‍ ബ്ളോഗര്‍ നിലോയി ചക്രവര്‍ത്തി കൊല്ലപ്പെട്ട സംഭവത്തെ യു.എന്‍ ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ സമൂഹം അപലപിച്ചു. വിമര്‍ശകര്‍ക്കെതിരെയുള്ള ആക്രമാസക്തമായ കൊലപാതകം സൂചിപ്പിക്കുന്നത് ബംഗ്ളാദേശിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ ആശങ്കാജനകമായ സ്ഥിതിയാണെന്ന് യു.എന്‍ പ്രസ്താവിച്ചു. കൃത്യമായ അന്വേഷണത്തിലൂടെ ഈ കൊലപാതകത്തിന്‍െറയും മുമ്പ് നടന്ന കൊലപാതകങ്ങളുടെയും മുഴുവന്‍ പ്രതികളെയും നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരാന്‍ കഴിയണമെന്ന് യു.എന്‍ പ്രതിനിധി ഡേവിഡ് കയേ ആവശ്യപ്പെട്ടു. കൊലപാതകത്തിനെതിരെ ശക്തമായ സന്ദേശം നല്‍കാനും ഭിന്നാഭിപ്രായങ്ങളെ നിശ്ശബ്ദമാക്കാന്‍ അനുവദിക്കരുതെന്നും ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ ആവശ്യപ്പെട്ടു. സംഭവത്തെ ഭീരുക്കളുടെ കൊലപാതകം എന്ന് വിശേഷിപ്പിച്ച അമേരിക്ക തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടേണ്ടതിന്‍െറ പ്രാധാന്യം എടുത്തുകാട്ടി.
നീലോയി ചക്രവര്‍ത്തിയുടെ കുടുംബത്തിന്‍െറ ദു$ഖത്തില്‍ പങ്കുചേരുന്നതായി അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 40കാരനായ നിലോയി ചക്രവര്‍ത്തി തീവ്രവാദികളുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. ബംഗ്ളാദേശില്‍ കഴിഞ്ഞ ആറുമാസത്തിനിടയില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ബ്ളോഗറാണ് ഇദ്ദേഹം. അതേസമയം കൊലപാതകത്തില്‍ നാലുപേര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
