തായ് വാനില്‍ ചുഴലിക്കാറ്റ്; നാലു മരണം
text_fieldsതായ്പേയി: തായ് വാനിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ നാലു മരണം. വ്യാപകമായ മഴ തുടരുന്ന തായ് വാനില്‍ ‘സൗദലൂര്’ എന്നു പേരിട്ട ചുഴലിക്കാറ്റാണ് കഴിഞ്ഞദിവസം ആഞ്ഞുവീശിയത്. ചുഴലിക്കാറ്റില്‍ രാജ്യത്ത് വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. അപകട സൂചന ലഭിച്ചപ്പോള്‍ തന്നെ ഗ്രാമീണരെ മാറ്റിത്താമസിപ്പിച്ചത് ആളപായം കുറച്ചു. ഒരു ഗ്രാമത്തില്‍ പത്തോളം വീടുകള്‍ തകര്‍ന്നുവെന്നും ഇവിടെയുള്ളവര്‍ സുരക്ഷിതരാണെന്നും തായ്വാന് അഗ്നിശമന വിഭാഗം വക്താവ് പറഞ്ഞു. തുടര്‍ച്ചയായ മഴയത്തെുടര്‍ന്ന് രാജ്യത്താകമാനം 7,00,000ത്തോളം വീടുകള്‍ മലിനജലത്തിനടിയിലായി.
ഒരു അഗ്നിശമനസേന ജീവനക്കാരനടക്കം നാലുപേര്‍ ചുഴലിക്കാറ്റില്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഏറ്റവും ശക്തമായ ചുഴലിക്കാറ്റുണ്ടായത് സുആഓ മേഖലയിലാണ്. ഇവിടെ മണിക്കൂറില്‍ 237 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റുവീശിയതായി കാലവസ്ഥാ കേന്ദ്രം അറിയിച്ചു.
മധ്യതായ്വാനില് നിന്നുമടിച്ച ചുഴലിക്കാറ്റ് ചൈനയിലെ ഫുജിയാന്‍ മേഖലയിലടക്കം ബാധിച്ചിട്ടുണ്ട്. 1,58,000 പേരെ ചൈന സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
