മണ്‍സൂണ്‍ കെടുതിയില്‍ ദക്ഷിണേഷ്യ
text_fieldsപാകിസ്താനില്‍ 116 മരണം
ഇസ്ലാമാബാദ്: പാകിസ്താനില്‍ ശക്തമായ മണ്‍സൂണ്‍ മഴയത്തെുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 116 പേര്‍ മരിച്ചു. വെള്ളപ്പൊക്കം 7.5 ലക്ഷം പേരുടെ ജീവിതം ദുരിതത്തിലാക്കിയതായി അധികൃതര്‍ സൂചിപ്പിച്ചു. സൈന്യവും മറ്റുള്ളവരും ചേര്‍ന്ന് 4,50,000 പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. നിര്‍ത്താതെ പെയ്യുന്ന പേമാരി രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചു.
ഖൈബര്‍-പക്തൂന്‍ഖ്വായില്‍ 59 പേരും പഞ്ചാബില്‍ 22 പേരും പാക് അധീന കശ്മീരില്‍ 20 പേരും ബലൂചിസ്താനില്‍ 10 പേരും ഗില്‍ഗിത്-ബല്‍തിസ്താന്‍ മേഖലയില്‍ അഞ്ചുപേരുമാണ് മരിച്ചത്. വെള്ളപ്പൊക്കത്തില്‍ 2747 വീടുകള്‍ തകരുകയും നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു. 481 ദുരിതാശ്വാസ ക്യാമ്പും 150 മെഡിക്കല്‍ ക്യാമ്പും പാക് സര്‍ക്കാര്‍ ഇവിടെ തയാറാക്കിയിട്ടുണ്ട്. 32,000 ടെന്‍റുകളും 2009 ടണ്‍ റേഷനും 1500 ടാര്‍പ്പായകളും 8467 കമ്പിളികളും വെള്ളപ്പൊക്കത്തിലെ ഇരകള്‍ക്ക് നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു.
ജൂലൈ മധ്യത്തിലാരംഭിക്കുന്ന മണ്‍സൂണ്‍ മഴ ആഗസ്റ്റ് അവസാനം വരെ തുടരും. കഴിഞ്ഞ വര്‍ഷം മണ്‍സൂണില്‍ 400ഓളംപേര്‍ മരിക്കുകയും ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമി നശിക്കുകയും ചെയ്തിരുന്നു.
മ്യാന്മറില്‍ 46 പേര്‍ മരിച്ചു
നയ്പിഡാവ്: മ്യാന്മറില്‍ ശക്തമായ വെള്ളപ്പൊക്കത്തില്‍ 46 പേര്‍ മരണപ്പെട്ടു. ഗ്രാമപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ട ആയിരക്കണക്കിനാളുകളെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ആയിരക്കണക്കിനു വീടുകള്‍, പാലങ്ങള്‍ റോഡുകള്‍ എന്നിവ തകര്‍ന്നു. കൃഷിയിടങ്ങള്‍ നശിച്ചിട്ടുണ്ട്. വെള്ളം പിന്‍വാങ്ങാത്തതാണ് ദുരിതാശ്വാസ പ്രവര്‍ത്തങ്ങളെ തടസ്സപ്പെടുത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
മ്യാന്മറില്‍ വെള്ളപ്പൊക്കത്തിന്‍െറ ദുരിതം രാജ്യത്താകമാനം 200,000 ലധികം പേരെ ബാധിച്ചതായി രക്ഷാപ്രവര്‍ത്തന പുനരധിവാസ വിഭാഗം ഒൗദ്യോഗിക വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
മധ്യ പടിഞ്ഞാറ് ഭാഗത്തുള്ള നാല് പ്രദേശങ്ങള്‍ സര്‍ക്കാര്‍ ദേശീയ ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. പരമാവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്ന് മ്യാന്മര്‍ പ്രസിഡന്‍റ് തൈന്‍സീന്‍ പറഞ്ഞു.
നേപ്പാളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും : 90 മരണം
കാഠ്മണ്ഡു: നേപ്പാളില്‍ ശക്തമായ മഴയത്തെുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 90 പേര്‍ മരിച്ചു. കഴിഞ്ഞ രണ്ടുമാസമായി ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുകയാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 117 വീടുകള്‍, നാലു പാലങ്ങള്‍, അഞ്ച് തൂക്കുപാലങ്ങള്‍ ഒരു വിദ്യാലയം എന്നിവ വ്യത്യസ്ത കാലാവസ്ഥ ദുരന്തങ്ങളില്‍ തകര്‍ക്കപ്പെട്ടു. താപ്ലെജുങ്, കാസ്കി എന്നീ രണ്ടു ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ദുരന്തം വിതച്ചതെന്ന് പാര്‍ലമെന്‍റില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച ഉപപ്രധാനമന്ത്രി ബാം ദേവ് ഗൗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
