പിഞ്ചുകുഞ്ഞിന്‍െറ കൊല: ഇസ്രായേലില്‍ ആയിരങ്ങളുടെ പ്രതിഷേധ റാലി
text_fieldsതെല്‍ അവീവ്: ഇസ്രായേലി കുടിയേറ്റക്കാരുടെ അക്രമത്തില്‍ പ്രതിഷേധിച്ച് ആയിരങ്ങള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ 18 മാസമായ ഫലസ്തീന്‍ കുഞ്ഞ് വെന്തുമരിച്ചത് ആഗോളതലത്തില്‍തന്നെ വിമര്‍ശമുയര്‍ന്നിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഡൂമ ഗ്രാമത്തില്‍ നടന്ന അക്രമത്തില്‍ അലി സാദ് ദവാബ്ഷേബ് എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരപരിക്കുമായി സാദിന്‍െറ മാതാപിതാക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തെല്‍ അവീവില്‍ പീസ് നൗ സെറ്റില്‍മെന്‍റ് സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ കൊല്ലപ്പെട്ട കുഞ്ഞിന്‍െറ അമ്മാവനടക്കം 2000ത്തിലധികംപേര്‍ പങ്കെടുത്തു. അക്രമം നടത്തിയ കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് സംഘടന ഡയറക്ടര്‍ യാരിവ് ഓപ്പന്നീമര്‍ ആവശ്യപ്പെട്ടു. ജറൂസലമില്‍ നടന്ന പ്രതിഷേധപരിപാടിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. വെറുപ്പിന്‍െറ തീനാളം രാജ്യത്ത് പിടിമുറുക്കുകയാണെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.
ഡൂമയില്‍ 200ഓളം ഫലസ്തീനികള്‍ സംഘടിപ്പിച്ച റാലിയില്‍ ഇസ്രായേലി സേനയുമായി സംഘടനമുണ്ടായി. റബര്‍ ബുള്ളറ്റും കണ്ണീര്‍ വാതകവും പ്രയോഗിച്ചതില്‍ നിരവധിപേര്‍ക്ക് നിസ്സാര പരിക്കുപറ്റി. ഗസ്സയില്‍ നടന്ന പ്രതിഷേധത്തില്‍ നൂറിലധികംപേര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
