കാണാതായ മലേഷ്യന്‍ വിമാനത്തിന്‍െറ കൂടുതല്‍ അവശിഷ്ടങ്ങള്‍ ലഭിച്ചു
text_fieldsക്വാലാലംപുര്‍: കാണാതായ മലേഷ്യന്‍ വിമാനത്തിന്‍െറ അവശിഷ്ടം കണ്ടത്തെിയ ഇന്ത്യന്‍ മഹാസമുദ്രത്തിലെ റീയൂനിയന്‍ ദ്വീപില്‍ കൂടുതല്‍ വിമാനാവശിഷ്ടങ്ങള്‍ കരക്കടിഞ്ഞു. വിമാന വാതിലാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അവശിഷ്ടത്തിന് മുകളിലുള്ള വിദേശഭാഷയിലുള്ള എഴുത്തുകള്‍ കാണാതായ മലേഷ്യന്‍ വിമാനത്തിന്‍േറതാകാന്‍ സാധ്യത കല്‍പിക്കപ്പെടുന്നു.
റീയൂനിയന്‍ തീരത്തുനിന്ന് ലോഹനിര്‍മിതമായ നിരവധി അവശിഷ്ടങ്ങള്‍ കണ്ടത്തെിയതായി റിപ്പോര്‍ട്ടുണ്ട്. ദ്വീപിന് സമീപം തെരച്ചില്‍ വ്യാപിപ്പിക്കുമെന്ന് മലേഷ്യന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. അതേസമയം ബുധനാഴ്ച കണ്ടത്തെിയ വിമാനാവശിഷ്ടം കാണാതായ എം.എച്ച് 370 എന്ന ബോയിങ് 777 വിമാനത്തിന്‍േറതാണെന്ന് മലേഷ്യന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
ബോയിങ് കമ്പനിയില്‍നിന്നും ഫ്രഞ്ച് അധികൃതരില്‍ നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് മലേഷ്യന്‍ ഗതാഗതമന്ത്രി ലിയോ തിയോങ് ലായ് പറഞ്ഞു. ഫ്രാന്‍സിലത്തെിച്ച വിമാനത്തിന്‍െറ ചിറക് ഭാഗവും കീറിപ്പറിഞ്ഞ രീതിയില്‍ കിട്ടിയ സ്യൂട്ട്കേസും പരിശോധനക്ക് വിധേയമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിശോധനാ നടപടികള്‍ ബുധനാഴ്ച ആരംഭിക്കുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
