വെള്ളവുമില്ല വെളിച്ചവുമില്ല; ഇറാഖി ജനത തെരുവിലിറങ്ങി
text_fieldsബഗ്ദാദ്: ശുദ്ധജലവും വൈദ്യുതിയും ഉള്‍പ്പെടെ അടിസ്ഥാനസൗകര്യങ്ങളില്ലാതെ പൊറുതിമുട്ടിയ ഇറാഖി ജനത കനത്തചൂടിനെ അവഗണിച്ച് പ്രക്ഷോഭവുമായി തെരുവിലിറങ്ങി. ബഗ്ദാദിലെ ബസ്റ മേഖലയിലുള്ളവരാണ് 54 ഡിഗ്രിയില്‍ ചുട്ടുപൊള്ളുന്ന നഗരത്തില്‍ പ്രതിഷേധവുമായി ഗവര്‍ണറുടെ ഓഫിസിന് മുന്നില്‍ തടിച്ചുകൂടിയത്. പ്രാദേശിക ഭരണകൂടത്തിന്‍െറ അഴിമതിയും കൊള്ളയുമാണ് വെള്ളവും വെളിച്ചവും നിഷേധിക്കപ്പെടാന്‍ കാരണമെന്നാണ് പ്രക്ഷോഭകാരികള്‍ പറയുന്നത്.
വൈദ്യുതി മുടങ്ങിയിട്ട് മാസങ്ങളായി. ശുദ്ധജലത്തിന് പകരം ലഭിക്കുന്നത് ഉപ്പുവെള്ളമാണ്. രാജ്യത്തെ മുച്ചൂടും മുടിക്കുന്ന പ്രാദേശികഭരണകൂടത്തിന്‍െറ അഴിമതിയാണിതിന് കാരണം -24കാരനായ സയ്ദ് സിയാദ് താരിഖ് പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിണിക്കാമെന്നാണ് ഗവര്‍ണര്‍ ഉറപ്പുനല്‍കുന്നത്. എന്നാല്‍ അവരുടെ വാഗ്ദാനങ്ങള്‍ വിശ്വസിക്കാന്‍ കൊള്ളില്ല. അവര്‍ കള്ളം പറയുകയാണെന്നും താരിഖ് പറഞ്ഞു. ഇതിനിടെ സമരക്കാരുടെ പ്രശ്നം കേള്‍ക്കാനത്തെിയ ഡെപ്യൂട്ടി ഗവര്‍ണറെ പ്രക്ഷോഭകാരികള്‍ പ്ളാസ്റ്റിക് കുപ്പികള്‍ കൊണ്ട് എറിയുകയും ചെയ്തു.
2003ല്‍ സദ്ദാം ഹുസൈനെ ഭരണത്തില്‍നിന്ന് പുറത്താക്കി അമേരിക്ക അധിനിവേശം ആരംഭിച്ചതുമുതല്‍ ഇറാക്കിന്‍െറ പ്രധാനനഗരങ്ങളില്‍ വൈദ്യുതിക്ഷാമവും കുടിവെള്ളക്ഷാമവും രൂക്ഷമാണ്. മിക്ക നഗരങ്ങളിലും മണിക്കൂറുകളോളം പവര്‍ കട്ട് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മധ്യവര്‍ഗത്തെയാണ് ഇത് ഏറ്റവുംകൂടുതല്‍ ദുരിതത്തിലാക്കിയത്. ഉയര്‍ന്ന ജീവിതനിലവാരമുള്ളവര്‍ ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള പകരം സംവിധാനങ്ങള്‍ കണ്ടത്തെുന്നുണ്ട്.
ശക്തമായ ചൂടിനെ നേരിടാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. ക്രമാതീതമായി ചൂട് കൂടിയതോടെ കഴിഞ്ഞ വ്യാഴാഴ്ചയും ഞായറാഴ്ചയും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാറിന്‍െറ പ്രവൃത്തിയില്‍ ജനങ്ങള്‍ ഏറെ നിരാശരാണെന്ന് സാംസ്കാരിക മന്ത്രാലയത്തിലെ ജീവനക്കാരിയായ പ്രക്ഷോഭകാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
