ഐക്യ ആഹ്വാനവുമായി പുതിയ താലിബാന്‍ നേതാവിന്‍െറ ശബ്ദ സന്ദേശം
text_fieldsകാബൂള്‍: മുല്ല ഉമറിനു ശേഷം പുതുതായി തെരഞ്ഞെടുക്കപ്പെട്ട താലിബാന്‍ തലവന്‍ മുല്ലാ അഖ്തര്‍ മന്‍സൂറിന്‍െറ ആദ്യ ശബ്ദസന്ദേശം പുറത്തുവന്നു. സംഘടനക്കകത്ത് ഐക്യം വേണമെന്നാണ് ആദ്യ സന്ദേശത്തില്‍ അദ്ദേഹത്തിന്‍െറ പ്രധാന ആവശ്യം.
‘ഐക്യം നിലനിര്‍ത്താന്‍ നാം തയാറാവണം. നമുക്കിടയിലെ ഭിന്നത ശത്രുക്കള്‍ക്കാണ് ഗുണംചെയ്യുക. അത് നമുക്കിടയില്‍ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും’ -ശബ്ദസന്ദേശത്തില്‍ അഖ്തര്‍ മന്‍സൂര്‍ പറഞ്ഞു. സായുധകലാപം തുടരുമെന്ന് 33 മിനിറ്റുള്ള സന്ദേശത്തില്‍ വ്യക്തമാക്കുന്നു. താലിബാനുമായി പുറത്തുവരുന്ന അപവാദങ്ങളില്‍ ശ്രദ്ധ കൊടുക്കരുതെന്ന് മന്‍സൂര്‍ അനുയായികളെ ഓര്‍മപ്പെടുത്തി.
അഫ്ഗാന്‍ സര്‍ക്കാറുമായുള്ള സമാധാന ചര്‍ച്ചയെ പരാമര്‍ശിക്കുന്ന സന്ദേശത്തില്‍ ഇതിനെ മന്‍സൂര്‍ പിന്തുണക്കുന്നുണ്ടോ എന്നത് വ്യക്തമാക്കുന്നില്ല.
അഫ്ഗാനിസ്താനില്‍ നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹഖാനി നെറ്റ്വര്‍ക്കിന്‍െറ സ്ഥാപകന്‍ മരിച്ചെന്ന പാകിസ്താന്‍ പത്രങ്ങളുടെ റിപ്പോര്‍ട്ട് താലിബാന്‍ നിഷേധിച്ചു. 70 വയസ്സുള്ള ജലാലുദ്ദീന്‍ ഹഖാനിയാണ് മരിച്ചെന്ന റിപ്പോര്‍ട്ട് വന്നത്. ഹഖാനിയുടെ മകനെ സഹ തലവനായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തലക്ക് 10 മില്യന്‍ ഡോളര്‍ വിലയിട്ടിട്ടുള്ള സിറാജുദ്ദീനെയും താലിബാന്‍ കോടതി തലവനായിരുന്ന ഹബീബത്തുല്ല അഖുന്‍സാദയെയും സഹ തലവന്മാരായി നിയമിച്ചിട്ടുണ്ട്.
അതേസമയം, മുല്ലാ ഉമറിന്‍െറ മരണം വൈറ്റ്ഹൗസും സ്ഥിരീകരിച്ചു. എന്നാല്‍, എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് അറിയില്ളെന്ന് പ്രസ്താവനയില്‍ അറിയിച്ചു. ഈ ആഴ്ച ആദ്യത്തിലാണ് അഫ്ഗാന്‍ സര്‍ക്കാറിന്‍െറ സ്ഥിരീകരണം വന്നത്. തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച താലിബാനും സ്ഥിരീകരിച്ചിരുന്നു. 10 വര്‍ഷത്തിലധികമായി തുടരുന്ന ഭീകരതക്കെതിരെയുള്ള യുദ്ധത്തിലെ നാഴികക്കല്ലാണ് മുല്ലാ ഉമറിന്‍െറ മരണമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
