ഫോക്സ്വാഗണ്1500 കോടി ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണം
text_fieldsമിഷിഗന്‍: ലോകോത്തര വാഹനനിര്‍മാതാക്കളായ ഫോക്സ്വാഗണ് ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് 1500 കോടി അമേരിക്കന്‍ ഡോളര്‍ ചെലവഴിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. മലിനീകരണത്തോത് കുറച്ചുകാട്ടാന്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട പരാതികളിലാണ് കമ്പനി ഇത്രയും വലിയ തുക നല്‍കേണ്ടിവരുക. വാഹനവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാരക്കേസായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ ഇതുവരെ 44 സ്റ്റേറ്റുകളില്‍ നഷ്ടപരിഹാരമായി 60 കോടിയിലധികം ഡോളര്‍ ഫോക്സ്വാഗണ് നല്കിക്കഴിഞ്ഞതായാണ് കണക്ക്.
രണ്ട് ലിറ്റര്‍ ഡീസല്‍ എന്ജിന് ഘടിപ്പിച്ച 4,75,000 വാഹനങ്ങളുടെ റിപ്പയറിങ്ങിനും തിരികെ വാങ്ങുന്നതിനുമായി 1000 കോടി രൂപ കമ്പനിക്ക് ചെലവഴിക്കേണ്ടതായിവരും. ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി 5000 മുതല്‍ 10,000 വരെ ഡോളര്‍ ഓരോ വാഹനത്തിനും കമ്പനിക്ക് ചെലവാകുമെന്നാണ് കണക്ക്. എല്ലാ വാഹനങ്ങളും കേടുപാടുതീര്‍ത്ത് നല്‍കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ നിരവധി വാഹനങ്ങള്‍ തിരികെ വാങ്ങേണ്ടിവന്നേക്കും. പരിസ്ഥിതി മലിനീകരണത്തിന്‍െറ കണക്കില്‍ 270 കോടി ഡോളറും പരിസ്ഥിതി സൗഹാര്‍ദ വാഹനങ്ങള്‍ക്കുള്ള ഗവേഷണത്തിനായി 200 കോടി ഡോളറും പിഴയിനത്തില്‍ സര്‍ക്കാറിന് കമ്പനി നല്‍കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.