Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭീകരവാദികൾ പരാജയ...

ഭീകരവാദികൾ പരാജയ ഭീതിയിലെന്ന് ബറാക് ഒബാമ

text_fields
bookmark_border
ഭീകരവാദികൾ പരാജയ ഭീതിയിലെന്ന് ബറാക് ഒബാമ
cancel

ഒട്ടാവ: ഭീകരവാദത്തെ പൂർണമായി അമർച്ച ചെയ്യാതെ നമുക്ക് വിശ്രമമില്ലെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. നിരപരാധികളെ കൊല്ലുന്ന ഭീകരവാദികൾ ഇറാഖിലും സിറിയയിലും പരാജയഭീതിയിലാണെന്നും ഒബാമ വ്യക്തമാക്കി.

ഭീകരവാദത്തിനെതിരെ പോരാടാൻ തുർക്കിക്ക് എല്ലാ പിന്തുണയും നൽകും. നിരപരാധികളെ അക്രമിക്കുന്ന ഭീകരവാദികളുടെ അവസാനം അടുത്തിരിക്കുന്നതായും ഒബാമ പറഞ്ഞു.

ഇസ്താംബൂൾ വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഐ.എസിനെതിരെ ഒബാമ രംഗത്തെത്തിയത്. വടക്കേ അമേരിക്കൻ രാജ്യങ്ങളുമായി കാനഡയിലെ ഒട്ടാവയിൽ നടത്തുന്ന ഉച്ചകോടിക്കിടെയായിരുന്നു യു.എസ് പ്രസിഡന്‍റിന്‍റെ പ്രതികരണം.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story