Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കന്‍...

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ചിത്രം തെളിഞ്ഞു; ട്രംപ് VS ഹിലരി

text_fields
bookmark_border
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ചിത്രം തെളിഞ്ഞു; ട്രംപ് VS ഹിലരി
cancel

ന്യൂയോര്‍ക്ക്: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ളിന്‍റനും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപും നവംബര്‍ എട്ടിനു നടക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടും.  ഹിലരി ക്ളിന്‍റന്‍  പ്രസിഡന്‍റ് പദത്തിലേക്ക് മത്സരിക്കുന്ന ആദ്യ വനിതാ സ്ഥാനാര്‍ഥിയായിരിക്കുന്നുവെന്നതാണ് ഇപ്പോള്‍ ആഗോളതലത്തിലെ പ്രധാന ചര്‍ച്ചാവിഷയം. 2008ല്‍ ബറാക് ഒബാമ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചതില്‍നിന്ന് തികച്ചും വിഭിന്നമാണ് നിലവിലെ അവസ്ഥ. ഭീകരത, സുരക്ഷ, സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റം, അഭയാര്‍ഥിപ്രശ്നം, തൊഴിലില്ലായ്മ എന്നിവയാണ് അമേരിക്കയെ അലട്ടുന്ന പ്രധാനപ്രശ്നങ്ങള്‍. ഈ സാഹചര്യത്തില്‍ വലിയ മാറ്റത്തിനു സാധ്യതയൊന്നുമില്ളെങ്കിലും 227 വര്‍ഷത്തെ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പ്രസിഡന്‍റ് സ്ഥാനത്തത്തെുമോ എന്ന ആകാംക്ഷയിലാണ് ജനം. അഭിപ്രായ സര്‍വേയില്‍ ഹിലരിയെക്കാള്‍ രണ്ടു വോട്ടുകള്‍ കൂടുതല്‍ നേടി ലീഡ് ചെയ്യുകയാണ് ട്രംപ്. എന്‍.ബി.സി ജൂലൈ 22 മുതല്‍ 26 വരെ നടത്തിയ അഭിപ്രായ സര്‍വേയില്‍ 30 ശതമാനം പേര്‍ ട്രംപിനെ അനുകൂലിച്ചപ്പോള്‍ 37 ശതമാനം ഹിലരിയെ പിന്താങ്ങി. 

അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും ജനകീയനല്ലാത്ത പ്രസിഡന്‍റ് സ്ഥാനാര്‍ഥിയെന്നാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ നോമിനിയായ ഡൊണാള്‍ഡ് ട്രംപിനെ ജനം വിലയിരുത്തുന്നത്. രാഷ്ട്രീയക്കാരനല്ലാത്ത, നന്നായി പ്രസംഗിക്കാന്‍ പോലുമറിയാത്ത ട്രംപ് വിവാദ വിഷയങ്ങളിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. 10 ആഗോള അപകടങ്ങളിലൊന്നാണ് ട്രംപ് എന്നായിരുന്നു ഇക്കണോമിസ്റ്റ് വാരിക വിശേഷിപ്പിച്ചത്. കുപ്പിവെള്ളം മുതല്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരം വരെ കൈയാളുന്ന ട്രംപിന്‍െറ ആസ്തി 45,000 കോടി ഡോളറാണ്. 1987ലാണ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാവാനുള്ള മോഹം ട്രംപില്‍ നാമ്പിട്ടത്. വിവാദങ്ങളില്‍ തട്ടി അതിന്‍െറ കൂമ്പൊടിഞ്ഞു. 2000ത്തില്‍ വീണ്ടും മത്സരിച്ചെങ്കിലും ആദ്യഘട്ടത്തില്‍തന്നെ പുറത്തായി.

മുസ്ലിംകളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുത്, കുടിയേറ്റക്കാരെ തടയാന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയും, വിദേശികളെ മുഴുവന്‍ പുറത്താക്കി അമേരിക്കന്‍ തൊഴിലുകള്‍ അമേരിക്കന്‍ യുവാക്കള്‍ക്കായി തിരിച്ചുപിടിക്കും, കുറ്റകൃത്യങ്ങളില്‍നിന്നു മോചിപ്പിച്ച് അമേരിക്കയെ സുരക്ഷിതമാക്കും -ഇതൊക്കെയാണ് ട്രംപ് മുന്നോട്ടുവെക്കുന്ന തെരഞ്ഞെടുപ്പ് ഫോര്‍മുലകള്‍. മെക്സികോയുടെ രണ്ട് മുന്‍ പ്രസിഡന്‍റുമാര്‍ ട്രംപ് അഡോള്‍ഫ് ഹിറ്റ്ലറിന് തുല്യനെന്ന് വിശേഷിപ്പിച്ചു. മൂന്നുതവണ വിവാഹിതനായി. 2005ല്‍ വിവാഹം കഴിച്ച മെലാനിയയാണ് നിലവിലെ ഭാര്യ. ഇവെങ്ക ട്രംപ്, ബാരന്‍ ട്രംപ്, എറിക്  ട്രംപ്, ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ എന്നിവര്‍ മക്കള്‍. 1946 ജൂണില്‍ ന്യൂയോര്‍ക്കില്‍ ജനനം.

ഹിലരി ക്ളിന്‍റനോളം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു വനിതയെ പുതിയകാലം അടയാളപ്പെടുത്തിയിട്ടില്ല എന്നുതന്നെ പറയാം. വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അന്ന് ഹിലരിക്ക് പ്രായം 14. നാസ ബഹിരാകാശയാത്രികരാവാന്‍ പരിശീലനം നല്‍കുന്നതറിഞ്ഞ് ഹിലരിയും അപേക്ഷ അയച്ചു. നാസയുടെ മറുപടിയും ഉടന്‍ വന്നു -പെണ്‍കുട്ടികളെ ആവശ്യമില്ല. മുന്നോട്ടുള്ള വഴി എളുപ്പമല്ളെന്ന് അന്നവര്‍ക്ക് മനസ്സിലായി; ഉറച്ച തീരുമാനവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ മാത്രമേ വിജയിക്കാനാവൂ എന്നും. 50 ദശകം പിന്നിട്ടിരിക്കുന്നു. കഠിനാധ്വാനംകൊണ്ടു വെല്ലുവിളികള്‍ ഒന്നൊന്നായി തരണം ചെയ്ത് ഹിലരി ക്ളിന്‍റന്‍ അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായിരിക്കുന്നു. ഹിലരിക്കു മുമ്പേ വിക്ടോറിയ വുഡ്ഹള്‍ എന്ന വനിത പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിനായി മത്സരിച്ചിരുന്നു. നവംബര്‍ എട്ടിനു നടക്കുന്ന തെരഞ്ഞെടുപ്പില്‍  ട്രംപിനെ പരാജയപ്പെടുത്തിയാല്‍ അമേരിക്കയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്‍റ് പദത്തിലിരിക്കുന്ന വനിതയെന്ന പദവി ഹിലരി സ്വന്തമാക്കും.

യു.എസ് പ്രസിഡന്‍റായിരുന്ന ബില്‍ ക്ളിന്‍റന്‍െറ ഭാര്യയായാണ് ഹിലരി ക്ളിന്‍റന്‍ അമേരിക്കന്‍ ജനതയുടെ മനസ്സില്‍ ആദ്യമായി ഇടംപിടിക്കുന്നത്. പതിയെ വ്യക്തമായ നിലപാടുകളിലൂടെ ഹിലരി രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിച്ചു. 2000ത്തില്‍ ന്യൂയോര്‍ക് സെനറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. 2008ല്‍  ഡെമോക്രാറ്റപ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വ തെരഞ്ഞെടുപ്പില്‍ ബറാക് ഒബാമയോട് പരാജയപ്പെട്ടു. 2009ല്‍ ഒബാമയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ആ കാലത്ത് 112 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.  ഈ തെരഞ്ഞെടുപ്പില്‍ സ്വകാര്യ ഇ-മെയില്‍ വിവാദം വിടാതെ പിന്തുടര്‍ന്നു. തെരഞ്ഞെടുപ്പ് കാമ്പയിനുകളില്‍ എതിരാളി ട്രംപ് അത് ആയുധമാക്കി.

അദ്ഭുതപ്പെടുത്തുന്ന വ്യക്തിത്വമെന്നാണ് ഹിലരിയുടെ ജീവചരിത്രമെഴുതിയ കാള്‍ ബെന്‍സ്റ്റീന്‍ പറയുന്നത്. 1969ല്‍ കോളജ് പഠനകാലത്തുതന്നെ ഹിലരി റോധം തിളങ്ങുന്ന താരമായിരുന്നു. ഹിലരിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായകമായിരുന്നു പ്രഥമ വനിതയായിരിക്കവെ 1995ല്‍ ബെയ്ജിങ്ങില്‍ നടന്ന  യു.എന്‍ വനിത കോണ്‍ഗ്രസിലെ  പ്രസംഗം. ‘മനുഷ്യാവകാശം സ്ത്രീകളുടെ അവകാശങ്ങളാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ മനുഷ്യാവകാശമാണ്’ എന്നായിരുന്നു  പ്രഖ്യാപിച്ചത്. ബില്‍ക്ളിന്‍റനെ പോലെയോ ഒബാമയെ പോലെയോ സ്വാഭാവിക രാഷ്ട്രീയപാരമ്പര്യം തനിക്കില്ളെന്ന് അവര്‍ പൊതുജനത്തോടു സംവദിച്ചു. അതേസമയം, പുതിയ കാര്യങ്ങളാണ് യുവതലമുറക്ക് ആവശ്യമുള്ളത്, അതിലവര്‍ പിന്നിലാണെന്ന് ആക്ഷേപവുമുണ്ട്. 2.1 കോടി ഡോളറിന്‍െറ ആസ്തി. ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന് വാദിച്ചു.

സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്ന ഹിലരി കുറ്റകൃത്യം കുറക്കാന്‍ നിയമം കണിശമാക്കുന്നതിനും സ്വതന്ത്ര വ്യാപാരത്തിനും എതിരാണ്. കൂടുതല്‍ സ്വത്തിന് കൂടിയ നികുതി, കുടിയേറ്റക്കാര്‍ക്ക് പൗരത്വം എന്നിവ മുന്നോട്ടുവെക്കുന്ന തെരഞ്ഞെടുപ്പ് ഫോര്‍മുലകള്‍. 1947 ഒക്ടോബറില്‍  ഷികാഗോയില്‍ ജനനം. 1975ല്‍ ബില്‍ ക്ളിന്‍റന്‍െറ ഭാര്യയായി. കോളജ് പഠനകാലത്തെ പ്രണയമാണ് വിവാഹത്തിലത്തെിയത്. ഏകമകള്‍ ചെല്‍സി.

 

Show Full Article
TAGS:trump Hillary Clinton 
Next Story