Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫോക്സ് ന്യൂസ് മേധാവി റോജര്‍ എയില്‍സ് രാജിവെച്ചു
text_fieldsbookmark_border
ന്യൂയോര്‍ക്: ഫോക്സ് ന്യൂസ് ചെയര്‍മാനും സി.ഇ.ഒയുമായ റോജര്‍ എയില്‍സ് രാജിവെച്ചു. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്നാണ് രാജി. മാധ്യമരാജാവായ റൂപര്‍ട്ട് മര്‍ഡോക്കിന്‍െറ മാധ്യമ ടീമിലെ പ്രധാനാംഗമായിരുന്നു ഇദ്ദേഹം. ഫോക്സ് ന്യൂസ് അവതാരിക ഗ്രേചന്‍ കാള്‍സന്‍ രണ്ടാഴ്ചമുമ്പ് എയില്‍സിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി കൊടുത്തിരുന്നു. അദ്ദേഹത്തിന്‍െറ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ ജോലിയില്‍നിന്ന് പുറത്താക്കിയെന്നായിരുന്നു പരാതി. ന്യൂജേഴ്സി സ്റ്റേറ്റ് കോടതിയിലാണ് പരാതി നല്‍കിയിരുന്നത്. 2014ലും റോജര്‍ എയില്‍സിനെതിരെ ലൈംഗികാരോപണമുയര്‍ന്നിരുന്നു. രാജിയെ കുറിച്ച് കമ്പനി വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
