ചൊവ്വയില്‍ ജലസാന്നിധ്യം സ്ഥിരീകരിച്ച് നാസ
text_fieldsവാഷിങ്ടണ്‍: പതിറ്റാണ്ടുകളായി അയല്‍ക്കാരെ തേടിയുള്ള മനുഷ്യന്‍െറ കാത്തിരിപ്പിന് പ്രതീക്ഷപകര്‍ന്ന് ചൊവ്വയില്‍ ജലസാന്നിധ്യം സ്ഥിരീകരിച്ചു. ജീവന്‍െറ തുടിപ്പിന് അടിസ്ഥാനമായ ജലം ചുവന്നഗ്രഹത്തില്‍ ആവോളമുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് നാസ ശാസ്ത്രജ്ഞരാണ് വെളിപ്പെടുത്തിയത്. വേനല്‍മാസങ്ങളില്‍ താഴ്വരകളില്‍നിന്ന് വെള്ളമൊഴുകി നൂറുകണക്കിന് മീറ്റര്‍ താഴ്ചയില്‍ രൂപപ്പെട്ട പാടുകള്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ചെന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ പ്രകടമാണ്. തണുപ്പുകാലമാകുന്നതോടെ അന്തരീക്ഷമര്‍ദം കുറയുന്നതിനാല്‍ ജലം ഉറഞ്ഞ് ഒഴുക്ക് നിലക്കുന്നതായാണ് അനുമാനം.
ചൊവ്വയിലെ പാറക്കല്ലുകള്‍, ചെങ്കുത്തായ താഴ്വരകള്‍, ഗര്‍ത്തങ്ങള്‍ എന്നിവിടങ്ങളിലൊക്കെയും ജലസാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. എവിടെനിന്നാണ് ജലമത്തെുന്നത് എന്നതിന് കൃത്യമായ ഉത്തരമായിട്ടില്ളെങ്കിലും മഞ്ഞുപാളികള്‍ ഉരുകിയോ ചൊവ്വയുടെ അകത്തെ ഉപ്പുനിറഞ്ഞ സംഭരണികളില്‍നിന്നോ ആകാമെന്നാണ് കരുതുന്നത്.
ഇന്നും ചൊവ്വയുടെ ഉപരിതലത്തില്‍ ജലമുണ്ടെന്ന് നാസ ചൊവ്വാ പര്യവേക്ഷണസംഘം തലവന്‍ മൈക്കല്‍ മെയെര്‍ പറഞ്ഞു. അയല്‍ഗ്രഹത്തില്‍ ജീവനുമുണ്ടാകാമെന്നതിന്‍െറ വലിയ തെളിവാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. 1970കളില്‍ ചൊവ്വയില്‍നിന്ന് ലഭിച്ച ചിത്രങ്ങളിലും ജലത്തിന്‍െറ സാധ്യതകളിലേക്ക് വിരല്‍ചൂണ്ടിയിരുന്നുവെങ്കിലും ആദ്യമായാണ് സ്ഥിരീകരണം.
Did you miss today's Mars announcement? Here's the highlights from our event on strong evidence showing that liquid water flows on present-day Mars. Watch & learn more: http://go.nasa.gov/1Lh5MrA
Posted by NASA - National Aeronautics and Space Administration on Monday, September 28, 2015
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
