സിറിയന്‍ വിമതര്‍ അല്‍ഖാഇദക്ക് ആയുധങ്ങള്‍ നല്‍കിയെന്ന് യു.എസ്
text_fieldsഡമസ്കസ്: സിറിയയില്‍ യു.എസ് പിന്തുണക്കുന്ന വിമതസൈന്യം അല്‍ഖാഇദക്ക് വെടിമരുന്നും ആയുധങ്ങളും നല്‍കിയെന്ന് യു.എസ് സ്ഥിരീകരിച്ചു. അല്‍ഖാഇദയുടെ സിറിയന്‍ വകഭേദമായ നുസ്‌റ ഫ്രണ്ടിനാണ് സിറിയന്‍ വിമതര്‍ ആയുധങ്ങള്‍ നല്‍കിയതെന്ന് പെന്‍റഗണ്‍ അറിയിച്ചു. തീവ്രവാദ സംഘടനകള്‍ക്ക് വിമതര്‍ ആയുധങ്ങള്‍ നല്‍കി എന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ യു.എസ് ഇത് നിഷേധിക്കുകയായിരുന്നു. സുരക്ഷയുടെ ഭാഗമായാണ് ഇത് ചെയ്തതെന്നാണ് വിമതര്‍ പറയുന്നത്.
ആറ് പിക്ക് അപ്പ് ട്രക്കിലാണ് വിമതര്‍ ആയുധങ്ങളും വെടിമരുന്നുകളും നുസ്‌റ ഫ്രണ്ടിന് നല്‍കിയതെന്ന് യു.എസ് മിലിറ്ററി വക്താവ് കേണല്‍ പാട്രിക് റൈഡര്‍ അറിയിച്ചു. സെപ്റ്റംബര്‍ 21നോ 22നോ നുസ്‌റ ഫ്രണ്ടിന്‍െറ മധ്യസ്ഥന്‍െറ കൈവശമാണ് ഇത് കൈമാറിയത്. ന്യൂ സിറിയന്‍ ഫോഴ്സിന്‍െറ (എന്‍.എസ്.എഫ്) നടപടി സിറിയയുമായി ഉണ്ടാക്കിയ ആയുധ^പരിശീലന പദ്ധതിയുടെ ലംഘനമാണെന്നും റൈഡര്‍ പറഞ്ഞു.
സിറിയയില്‍ ഇസ് ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടം എത്രത്തോളം ഫലം കാണും എന്ന് ആശങ്കയുണ്ടാക്കുന്നതാണ് പുതുതായി വന്ന വാര്‍ത്ത. കഴിഞ്ഞ നാലര വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ 250,000 പേര്‍ക്കാണ് സിറിയയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. 23 മില്യണ്‍ ജനങ്ങള്‍ക്ക് നാടുവിടേണ്ടിയും വന്നു. ആഭ്യന്തര യുദ്ധത്തിന് മുമ്പുള്ള സിറിയന്‍ ജനസംഖ്യയുടെ പകുതി അഭയാര്‍ഥികളായവരുടെ എണ്ണം.
സിറിയയില്‍ റഷ്യ ഇടപെടുന്നതിനെ അനുകൂലിക്കുന്ന നിലപാടുമായി ലബനനിലെ ഹിസ്ബുല്ല രംഗത്തുവന്നതിന് പിന്നാലെയാണ് നുസ്‌റ ഫ്രണ്ടുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഐ.എസിനെതിരെയുള്ള യു.എസ് സേനയുടെ നീക്കം പരാജയപ്പെട്ടതിനാലാണ് റഷ്യയെ സ്വാഗതം ചെയ്യുന്നതെന്ന് ഹിസ്ബുല്ല പറയുന്നു.
50 കോടി ഡോളര്‍ ചെലവാക്കി 5000 പെര്‍ക്കാണ് സിറിയയില്‍ യു.എസ് പരിശീലനം നല്‍കുന്നത്. ഇസ് ലാമിക് സ്റ്റേറ്റിനെതിരെ പോരാടാനാണ് ഇത്തരമൊരു നീക്കത്തിന് തുക യു.എസ് കോണ്‍ഗ്രസ് അനുമതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
