കുള്ളന്‍ ഗ്രഹത്തില്‍ ജീവന്‍ തുടിക്കുന്നുണ്ടോ?
text_fieldsന്യൂയോര്‍ക്: ഇതുവരെയും പിടികൊടുക്കാതിരുന്ന കുള്ളന്‍ ഗ്രഹമായ പ്ളൂട്ടോയുടെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ നിറയെ മഞ്ഞുമലകളും വിശാലമായ സമതലങ്ങളും താഴ്ന്നുപറക്കുന്ന മൂടല്‍മഞ്ഞും. ന്യൂഹൊറൈസണ്‍സ് ബഹിരാകാശ പേടകം പുറത്തുവിട്ട ചിത്രങ്ങളിലാണ് പ്ളൂട്ടോയുടെ ഉപരിതലം അദ്ഭുതപ്പെടുത്തുംവിധം ഭൂമിയുടേതുപോലിരിക്കുന്നത്. ഭൂമിയിലെ ജല ചക്രത്തിനു തുല്യമായ പ്രക്രിയയും പ്ളൂട്ടോയില്‍ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ളെന്ന് നാസ ശാസ്ത്രജ്ഞര്‍ പറയുന്നു.
ജൂലൈ 14ന് അസ്തമയ സമയത്താണ് ചെങ്കുത്തായ പ്രദേശങ്ങളോടുകൂടിയ പ്ളൂട്ടോയെ ന്യൂഹൊറൈസണ്‍സ് പകര്‍ത്തുന്നത്. 11,000 അടി വരെ ഉയരമുള്ള പര്‍വതങ്ങള്‍ ചിത്രങ്ങളില്‍ തെളിയുന്നുണ്ട്. ഇവയോടു തൊട്ടുരുമ്മി പരന്നുകിടക്കുന്ന സമതലങ്ങളും മഞ്ഞുപാളികളും കാണാം. ഇവിടെ കണ്ട പര്‍വതങ്ങള്‍ക്ക് ആദ്യമായി എവറസ്റ്റ് കീഴടക്കിയ സര്‍ എഡ്മണ്ട് ഹിലരി, ടെന്‍സിങ് നോര്‍ഗെ എന്നിവരെ ആദരിച്ച് നോര്‍ഗെ മോണ്ടിസ് എന്നും ഹിലരി മോണ്ടിസ് എന്നും പേരിട്ടിട്ടുണ്ട്.
പുതിയ പ്ളൂട്ടോ ചിത്രങ്ങള്‍ ശരിക്കും ഭൂമിയിലേതുപോലിരിക്കുന്നുവെന്ന് കൊളറാഡോ സൗത് വെസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. അലന്‍ സ്റ്റേണ്‍ പറഞ്ഞു. പ്ളൂട്ടോയുടെ 11,000 മൈല്‍ അകലെനിന്നാണ് ന്യൂഹൊറൈസണ്‍സ് പേടകത്തിലെ റാല്‍ഫ്/മള്‍ട്ടി സ്പെക്ടറല്‍ വിഷ്വല്‍ ഇമേജിങ് കാമറ ഇവയുടെ അതീവ കൃത്യതയുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത്. തറനിരപ്പില്‍നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന നിരവധി പാളികള്‍ ഇവയിലുണ്ട്. താഴ്ന്നുപറക്കുന്ന മൂടല്‍മഞ്ഞ് പ്ളൂട്ടോയിലെ കാലാവസ്ഥ അനുദിനം മാറുന്നതാണെന്നും തെളിയിക്കുന്നു.
മഞ്ഞുപുതച്ച സമതലങ്ങളോടു ചേര്‍ന്ന് പ്രകാശമാനമായ ഇടങ്ങളുമുണ്ട്. ഭൂമിയുടെ ധ്രുവമേഖലകളായ ഗ്രീന്‍ലന്‍ഡിലും അന്‍റാര്‍ട്ടിക്കയിലും കാണുന്നപോലെ ഹിമപ്രദേശങ്ങളില്‍നിന്ന് സമതലങ്ങളിലേക്ക് മഞ്ഞിന്‍െറ പ്രവാഹവും ദൃശ്യമാണ്. ഭൂമിയിലെ സമുദ്രങ്ങളില്‍ ബാഷ്പീകരണം വഴി മുകളിലത്തെുന്ന നീരാവി ഒരുവശത്ത് ഹിമമായി തിരിച്ചുപെയ്യുന്ന പോലെയാകാം പ്ളൂട്ടോയിലുമെന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു.
പ്ളൂട്ടോയെയും അതിന്‍െറ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കാന്‍ 2006ലാണ് ന്യൂ ഹൊറൈസണ്‍സ് വിക്ഷേപിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
