സിറിയ: യു.എന്‍ പരാജയപ്പെട്ടെന്ന് ബാന്‍ കി മൂണ്‍
text_fieldsന്യൂയോര്‍ക്: വന്‍ശക്തികള്‍ക്കിടയിലെ ഭിന്നതമൂലം സിറിയന്‍ വിഷയത്തില്‍ യു.എന്‍ പരാജയമായെന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍െറ കുറ്റസമ്മതം. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യങ്ങള്‍ ദേശീയ താല്പര്യങ്ങള് മാറ്റിവെച്ച് രക്ഷാസമിതി നടപടികള്‍ വീറ്റോചെയ്യുന്നത് നിര്‍ത്തണമെന്നും ബ്രിട്ടീഷ് പത്രമായ ഗാര്ഡിയന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘രക്ഷാസമിതി സ്ഥിരാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായൈക്യവും ഏക ലക്ഷ്യവുമില്ലാത്തിടത്തോളം ഐക്യരാഷ്ട്രസഭക്ക് ഒന്നും ചെയ്യാനില്ല. പ്രതിസന്ധി മറികടക്കാന്‍ അംഗരാജ്യങ്ങള്‍ ആഗോള താല്പര്യങ്ങള്ക്ക് മുന്‍ഗണന നല്‍കണം’ ^അദ്ദേഹം പറഞ്ഞു.
സിറിയന്‍ വിഷയത്തില്‍ രക്ഷാസമിതി പ്രമേയങ്ങള്‍ വീറ്റോ ചെയ്യുന്ന രാജ്യങ്ങളുടെ പേര് ബാന്‍ കി മൂണ്‍ പരാമര്‍ശിച്ചില്ളെങ്കിലും റഷ്യയും ചൈനയുമാണിതെന്ന് വ്യക്തം. സിറിയന്‍ പ്രശ്നം രാജ്യാന്തര ക്രിമിനല്‍ കോടതി അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം 2013ലാണ് ഇരു രാജ്യങ്ങളും ചേര്‍ന്ന് പരാജയപ്പെടുത്തിയത്. ബാന്‍ കി മൂണും ഈ പ്രമേയത്തെ പിന്താങ്ങിയിരുന്നു.
സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെയായി മൂന്നു ലക്ഷത്തോളം പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമാണ് സിറിയയില്നിന്നെന്ന് കഴിഞ്ഞ ദിവസം യു.എന്‍ അഭയാര്‍ഥി കമീഷന് വ്യക്തമാക്കിയിരുന്നു. 40 ലക്ഷം പേരാണ് അയല്‍ രാജ്യങ്ങളിലേക്ക് കുടിയേറിയത്. ഇതില്‍ പകുതിയോളം പേര് എത്തിയത് തുര്‍ക്കിയിലാണ്. മൂന്നര ലക്ഷം പേര് യൂറോപ്പില്‍ രാഷ്ട്രീയ അഭയത്തിന് അപേക്ഷ നല്‍കിയിരുന്നു.
അതിനിടെ, പശ്ചിമേഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലുമുള്ള അഭയാര്‍ഥികളുടെ ബാഹുല്യം പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നതായി യു.എന്‍ മുന്നറിയിപ്പ് നല്കി. എല്ലാ സംവിധാനങ്ങളും തകര്‍ന്ന നിലയിലാണെന്ന് യു.എന്‍ അഭയാര്‍ഥി കമീഷണര്‍ അന്‍േറാണിയോ ഗുടറസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
