സിറിയയിലെ റഷ്യന്‍ സൈനിക സാന്നിധ്യം: യു.എസിന് അമര്‍ഷം
text_fieldsവാഷിങ്ടണ്‍: സിറിയയില്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന് പിന്തുണയുമായി റഷ്യന്‍ സൈന്യം എത്തിയത് മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഞായറാഴ്ച റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിനെ വിളിച്ച് ജോണ്‍ കെറി ആശങ്ക അറിയിച്ചതായും യു.എസ് വിദേശകാര്യ വിഭാഗം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ് അറിയിച്ചു.
റഷ്യന്‍ യുദ്ധവിമാനങ്ങളും ഡ്രോണുകളും സിറിയന്‍ വ്യോമാതിര്‍ത്തിയില്‍ പറന്ന് രഹസ്യ വിവരങ്ങള്‍ ബശ്ശാര്‍ അല്‍അസദിന് കൈമാറുന്നതായി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിറിയയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനും റഷ്യ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരം വാര്‍ത്തകള്‍ ശരിയെങ്കില്‍ പ്രതിസന്ധി കൂടുതല്‍ കനക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂവെന്ന് ജോണ്‍ കെറി പറഞ്ഞു.
യു.എന്‍ പൊതുസഭയുടെ 70ാം വാര്‍ഷികത്തോടനുബന്ധിച്ച് സിറിയന്‍ പ്രശ്നം ചര്‍ച്ചചെയ്യാനും ഇരു നേതാക്കളും സമ്മതിച്ചു.
2011ല്‍ തുടങ്ങിയ ആഭ്യന്തര സംഘര്‍ഷത്തില്‍ സിറിയയില്‍ ഇതുവരെ 2,20,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു കോടിയോളം പേര്‍ അഭയാര്‍ഥികളാകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
